ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത്;വേദനയോടെ ടിനി ടോം

വാഹനാപകടത്തിൽ മരിച്ച സിനിമ സീരിയൽ താരം കൊല്ലം സുധിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടൻ ടിനി ടോം. ഇന്നലെ വേദിയിൽ ഒരുമിച്ചായിരുന്നുവെന്നും പിരിയുന്നതിനു മുൻപ് തങ്ങളൊരുമിച്ച് ഫോട്ടോ എടുത്തിരുന്നുവെന്നും .ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം…

വാഹനാപകടത്തിൽ മരിച്ച സിനിമ സീരിയൽ താരം കൊല്ലം സുധിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടൻ ടിനി ടോം. ഇന്നലെ വേദിയിൽ ഒരുമിച്ചായിരുന്നുവെന്നും പിരിയുന്നതിനു മുൻപ് തങ്ങളൊരുമിച്ച് ഫോട്ടോ എടുത്തിരുന്നുവെന്നും .ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എടുത്തനെന്ന് ചോദിക്കുകയാണ് ടിനി ടോം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

”ദൈവമേ വിശ്വസിക്കാൻ ആകുന്നില്ല ഇന്നലെ ഒരുമിച്ചായിരുന്നു വേദിയിൽ രണ്ട് വണ്ടികളിൽ ആയിരിന്നു ഞങ്ങള് തിരിച്ചത് ,പിരിയുന്നതിനു മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണം എന്നിട്ടു ഈ ഫോട്ടോ എനിക്ക് അയച്ചും തന്നു …ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത് …മോനെ ഇനി നീ ഇല്ലേ… ആദരാഞ്ജലികൾ മുത്തേ” എന്നാണ് ടിനി ടോം ഫേസ്ബുക്കിൽ കുറിച്ചത്.

്തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിൽ ആയിരുന്നു അപകടം.വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അപകടത്തിൽ സഹപ്രവർത്തകരായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്.പരിക്കേറ്റ മറ്റുള്ളവരെ വിദഗ്ധ ചികിത്സക്കായി കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.