ഐശ്വര്യ ലക്ഷ്‌മിയുടെ ജീവിതത്തിലേക്ക് ഒരു പുതിയ സന്തോഷം കൂടി വന്നു ചേർന്നിരിക്കുകയാണ്!

Published by
Vishnu.M

വെറും നാല് വർഷങ്ങൾക്ക് മുൻപ് മോളിവുഡ് സിനിമാ ലോകത്തിലേക്കെത്തിയ താരമാണ് ഐശ്വര്യ ലക്ഷ്മി. വേറിട്ട അഭിനയം കൊണ്ട് കുറഞ്ഞ കാലയളവിൽ  മുൻ നിരനായികമാരുടെ പട്ടികയിലെക്ക് ഉയർന്ന താരമാണ് ഐശ്വര്യ ലക്ഷ്മി.ഒരു മലയാള നടി എന്ന നിലയിൽ വിജയ നായികാ കൂടിയാണ് താരം.മായാനദി എന്ന ചിത്രത്തിൽ മികവുറ്റ അഭിനയമാണ് ഐശ്വര്യ ലക്ഷ്മി കാഴ്ച വെച്ചത്. അത് കൊണ്ട് തന്നെ  ആദ്യ ചിത്രത്തിൽ നിന്ന് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു.

Aishwarya Lakshmi01

ഇപ്പോളിതാ താൻ ഏറ്റവും കൂടുതൽ സ്വന്തമാക്കുവാൻ ആഗ്രഹിച്ച വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ഐശ്വര്യ.താരം സ്വന്തമാക്കിയിരിക്കുന്നത് മെഴ്‌സിഡസ് ബെന്‍സ് ജി എല്‍ സി 220ഡി എന്ന വാഹനമാണ്.ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില 81 ലക്ഷം രൂപയാണ്.അതെ പോലെ ഈ അടുത്തിടെ തന്റെ ആദ്യ കഥാപാത്രമായ അപ്പുവിനെ കുറിച്ച് താരം തുറന്ന് പറഞ്ഞിരുന്നു. ഐശ്വര്യയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. എനിക്ക് കിട്ടിയ ഏറ്റവും വലിയ തുടക്കം ആയിരുന്നു മായാനദിയിലെ അപ്പു. അതിനു ശേഷം എനിക്ക് കിട്ടിയ അവസരങ്ങൾ എല്ലാം അപ്പുവിനെ റെഫറൻസ് ആയി എടുത്തിട്ടുള്ളവ ആയിരുന്നുവെന്നാണ്.

Aishwarya Lakshmi2

അതെ പോലെ തന്നെ ഉയരെ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മനു അശോകൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായിരുന്നു ‘കാണെക്കാണെ’. സുരാജ് വെഞ്ഞാറമൂട്, ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ, പ്രേം പ്രകാശ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ചിത്രം സോണി ലിവിലൂടെയാണ് പുറത്തിറങ്ങിയത്.അത് കൊണ്ട് തന്നെ ഈ  അടുത്ത കാലത്ത് ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ  ജനശ്രദ്ധ നേടിയ ചിത്രം കൂടിയാണ്  കാണെക്കാണെ.