പൊന്നുലാലേട്ടാ.. രോമാഞ്ചം!! ആവേശമായി മോഹന്‍ലാലിന്റെ വേള്‍ഡ് കപ്പ് ട്രിബ്യൂട്ട് സോംഗ്!!

വരാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് ആവേശം കൂട്ടിക്കൊണ്ട് ട്രിബ്യൂട്ട് സോംഗുമായി മോഹന്‍ലാല്‍ എത്തി. കാല്‍പ്പന്ത് കളി ഒരു വികാരമായി മാറിയ ഫുട്‌ബോള്‍ പ്രേമികള്‍ എന്നല്ല കേരളത്തിലെ ആരാധകര്‍ മുഴുവന്‍ മോഹന്‍ലാലിന്റെ വേള്‍ഡ്കപ്പ് ട്രിബ്യൂട്ട് സോംഗ് ഏറ്റെടുത്തിരിക്കുകയാണ്.…

വരാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് ആവേശം കൂട്ടിക്കൊണ്ട് ട്രിബ്യൂട്ട് സോംഗുമായി മോഹന്‍ലാല്‍ എത്തി. കാല്‍പ്പന്ത് കളി ഒരു വികാരമായി മാറിയ ഫുട്‌ബോള്‍ പ്രേമികള്‍ എന്നല്ല കേരളത്തിലെ ആരാധകര്‍ മുഴുവന്‍ മോഹന്‍ലാലിന്റെ വേള്‍ഡ്കപ്പ് ട്രിബ്യൂട്ട് സോംഗ് ഏറ്റെടുത്തിരിക്കുകയാണ്. മലപ്പുറത്തിന്റെ മണ്ണിലാണ് വേള്‍ഡ്കപ്പ് ട്രിബ്യൂട്ട് സോംഗിന് വേണ്ടി മോഹന്‍ലാല്‍ പന്ത് തട്ടാനിറങ്ങിയത്. ആടാം ആടിപാടി ഓടാം.. എന്ന് തുടങ്ങുന്നതാണ് ഗാനം.

മോഹന്‍ലാല്‍ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ക്യാമറയ്ക്ക് മുന്‍പിലും പിന്നിലും ലാലേട്ടന്‍ തകര്‍ത്തു എന്നാണ് ആരാധകര്‍ പറയുന്നത്. ഫുട്‌ബോള്‍ മാമാങ്കത്തിന് ആവേശമാകുന്ന പാട്ട് ഇപ്പോള്‍ കേരളക്കരയാകെ അലയടിക്കുകയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന വീഡിയോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ടി കെ രാജീവ് കുമാര്‍ ആണ്. കൃഷ്ണദാസിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീതം പകര്‍ന്നത്. ഛായാഗ്രാഹകന്‍.- സുദീപ് ഇളമണ്‍ ആണ് എഡിറ്റിംഗ് – ഡോണ്‍ മാക്‌സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- സന്തോഷ് രാമന്‍, സൌണ്ട് ഡിസൈനര്‍- പി സി വിഷ്ണു, നൃത്തസംവിധാനം – ബൃന്ദ, വിഎഫ്എക്‌സ് -സൂപ്പര്‍വൈസര്‍ അജയ് എന്നിവരാണ്

മറ്റ് അണിയറപ്രവര്‍ത്തകര്‍. മോഹന്‍ലാലിന്റെ സംവിധാന സംരംഭത്തില്‍ ഉള്ള ബിഗ് ബജറ്റ് ചിത്രം ബറോസിന്റെ പോസ്റ്ററോടെയാണ് ഈ വീഡിയോ ഗാനം ആരംഭിക്കുന്നത്.. ലാലേട്ടാ രോമാഞ്ചം.. എന്നാണ് വീഡിയോ സോംഗ് കണ്ട് ആരാധകര്‍ കുറിയ്ക്കുന്നത്. പൊളിച്ചു ലാലേട്ടാ….ഫുട്ബോളിനെയും ഫുട്ബോള്‍ ആരാധകരെയും പ്രേത്യേകിച്ചു മലപ്പുറത്തിനേയും പരിഗണിച്ച തൃപ്തിപ്പെടുത്തിയ അടിപൊളി സൂപ്പര്‍.. മലപ്പുറത്തിന്റെ ഫുട്‌ബോള്‍ കളിയോടുള്ള അടങ്ങാത്ത അഭിനിവേഷത്തെ കാണിച്ചുകൊണ്ട് വരാന്‍ ഇരിക്കുന്ന ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് ഈ സോംഗ് ഒരു ആവേശമാകട്ടേ.. ഒരേ ഒരു വികാരം ഫുട്ബോള്‍.. നന്ദി സര്‍…. മലപ്പുറത്തെ തിരിച്ചറിഞ്ഞതിന്, പരിഗണിച്ചതിന് എന്നാണ് വീഡിയോ സോംഗ് കണ്ട് ആരാധകര്‍ കുറിക്കുന്ന കമന്റുകള്‍.