സെയ്‌ഫിൻറെ  വിവാഹ അഭ്യർത്ഥന  രണ്ടുപ്രാവശ്യം നിരസിച്ചു   കാരണം വെളിപ്പെടുത്തി കരീന!!

Published by
Suji

ബോളിവുഡിലെ പ്രേക്ഷക പ്രിയങ്കരായ  താരദമ്പതികൾ ആണ് സേഫ് അലിഖാനും, കരീനകപൂറും. ഒരുപാടു നാളത്തെ പ്രണയത്തിനു ശേഷമാണ് താരങ്ങൾ വിവാഹിതരായത്. ഇപ്പോൾ കരീന തന്റെ ദാമ്പത്യ ജീവിതത്തെ ബന്ധപെട്ടിട്ടുള്ള  രസകരമായ വസ്തുത പങ്കു വെച്ചിരിക്കുകയാണ്. തന്നോട് രണ്ടു തവണ സെയിഫ് പ്രണയാഭ്യർത്ഥന ചോദിച്ചിരുന്നു എന്നും അത് രണ്ടു തവണയും താൻ നിരസിക്കുകയും ചെയ്തു എന്നും അതിനുള്ള കാരണത്തെ കുറിച്ച് വെളിപ്പെടുത്തുകയും ചെയ്യ്തു.

നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്. എൽ ഓ സി കാർഗിൽ ആയിരുന്നു ഇരുവരുടേയും  ആദ്യത്തെ സിനിമ. ടഷൻ  എന്ന ചിത്രത്തിൽ ആയിരുന്നു ഇരുവരും പ്രണയത്തിൽ ആയതു. അധികം താമസിക്കാതെ പ്രണയം പരസ്യമാക്കുകയും  ചെയ്യ്തിരുന്നു. നാല് വര്ഷത്തെ ലിവിങ് ടുഗെദറിന് ശേഷമാണ് ഇരുവരും വിവാഹിതാരാകുന്നത്. സോഷ്യൽ മീഡിയകളിൽ എല്ലാം തന്നെ ഇത് വലിയ വാർത്തയായിരുന്നു. അതുപോലെ രണ്ടു തവണ സെഫിന്റെ  പ്രണയം നിരസിച്ചതായും കരീന പറയുന്നു.
ഞാൻ പ്രണയത്തില്  തന്നെയായിരുന്നു എന്നാൽ ആ പ്രണയം വളരെ വേഗത്തിൽ ആയതുകൊണ്ടായിരിക്കും, അതുപോലെ ഒന്നും മനസിലാകാതെ മുന്നോട്ടു പോയാൽ ശരിയല്ല എന്ന് തോന്നലും കൊണ്ടാകും ഞാൻ പ്രണയം നിരസിച്ചത്, ഒടുവിൽ ഞാൻ വിവാഹത്തിന് സമ്മതം മൂളുവായിരുന്നു. ഇപ്പോൾ ഇരുവർക്കും രണ്ടു ആൺ കുട്ടികൾ ഉണ്ട്. തൈമൂർ അലിഖാനും, ജഹാം ഗീർ അലിഖാൻ. ഈ ഒക്ടോബറിൽ ഇരുവരുടയും പത്താം വിവാഹ വാർഷികം ആഘോഷിക്കുകയാണ്.