നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 38 വയസ്സായിരുന്നു. പൂഴിക്കാട്ടെ വീട്ടിനുള്ളിലാണ് ആശയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതേ സമയം തന്റെ ഭാര്യയെ കാണാനില്ലെന്ന്…

നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 38 വയസ്സായിരുന്നു. പൂഴിക്കാട്ടെ വീട്ടിനുള്ളിലാണ് ആശയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതേ സമയം തന്റെ ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പോലീസിനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു.തുടർന്ന് പന്തളത്തെ ഉല്ലാസിന്റെ വീട്ടിലെത്തിയ പോലീസാണ് ആശയെ വീട്ടിലെ മുകൾനിലയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആശയും കുട്ടികളും ഇന്നലെ രാത്രി മുകളിലെ നിലയിലാണ് കിടന്നിരുന്നത് എന്നാണ് പോലീസ് പറയുന്നു. സംഭവം നടക്കുമ്പോൾ ഉല്ലാസ് വീട്ടിലുണ്ടായിരുന്നു. ആശയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പത്തനംതിട്ട മല്ലശേരി സ്വദേശിയാണ് നിഷഉല്ലാസും കുടുംബവും പുതിയ വീടുവെച്ച് താമസം മാറിയിട്ട് അധിക നാളായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്നും പോലീസ് വ്യക്തമാക്കി.46ഓളം സിനിമകളിൽ ഉല്ലാസ് അഭിനയിച്ചിട്ടുണ്ട്. ടിവി ഷോകളിലെ സജീവ സാന്നിദ്ധ്യമാണ് താരം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെയാണ് ഉല്ലാസ് സിനിമ രംഗത്ത് എത്തിയത്.