Categories: Film News

അതാണ് മലയാള സിനിമയുടെ പോരായ്മയെന്ന് ഉണ്ണി മുകുന്ദൻ; ഒടുവിൽ ആ സത്യം തിരിച്ചറിഞ്ഞുല്ലെ!!!

Published by
AISHUAISWARYA

മലയാളസിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ദേയനായ താരമാണ് മലയാളികളുടെ സ്വന്തം മസിലളിയൻ അഥവാ ഉണ്ണി മുകുന്ദൻ.കാണൻ സുന്ദരനായതിനാൽ തന്നെ ഉണ്ണിയ്ക്ക് ആരധകരും ഏറെയുണ്ടെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യം ഇല്ലല്ലോ. സോഷ്യൽ മീഡിയയിലും സജീവമാണ് ഉണ്ണി മുകുന്ദൻ. നടൻ ദി ഫോർത്തിന് നൽകിയ അഭിമുഖത്തിൽ മലയാള സിനിമയുടെ പോരായ്മയെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ്.

മലയാള സിനിമയിൽ ഇപ്പോഴും കാസ്റ്റിങ് ക്ലീഷെ നിലനിൽക്കുന്നുണ്ടെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. മറ്റൊരു പോരായ്മയായി താരം പറയുന്നത് സ്‌ക്രിപ്റ്റിങ്ങിൽ കാണിക്കുന്ന ഇൻവോൾമെന്റും ചാലഞ്ചിങ്ങും ഒരിക്കലും അഭിനേതാവിൽ കാണിക്കുന്നല്ല എന്നതാണ്.ഒരു വക്കിലിനെ കൊണ്ട് വക്കീലായി വേഷം ചെയ്യിപ്പിക്കുമ്പോൾ അദ്ദേഹത്തിന് അഭിനയിക്കേണ്ടി വരുന്നില്ല. അദ്ദേഹത്തിന്‌റെ ജോലി നന്നായി ചെയ്യുകയാണ്. പിന്നെ അദ്ദേഹം നല്ലൊരു നടനാണെന്നു പറയുന്നതിൽ അർത്ഥമില്ലയെന്നും താരം വ്യക്തമാക്കുന്നു.

അദ്ദേഹത്തിന്‌റെ ജോലി നന്നായി ചെയ്യുകയാണ് അതിനാൽ അഭിനയിക്കേണ്ടി വരുന്നില്ല എന്നതാണ് സത്യം. ഒരു നടൻ എല്ലാ റോളുകളുടെ നന്നായി ചെയ്താലെ അദ്ദേഹത്തിന് ചലഞ്ചിങ് സെഷനിലേക്ക് ഉയരാൻ സാധിക്കുകയുള്ളുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.താൻ ആക്ഷൻ ഹീറോയായി വന്നതിനാൽ എനിക്ക് ആദ്യ കാലങ്ങളിൽ കിട്ടിയ റോളുകളെല്ലാം ഒരേപോലെയുള്ളവയായിരുന്നുവെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.