ഇതാണെന്റെ ബെറ്റർ ഹാഫ്, തന്റെ ഭാവി വരനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി ഉണ്ണിമായ

യൂട്യൂബ് ചാനലിൽ കൂടി പ്രേക്ഷകകർക്ക് വളരെ പരിചിതമായ താരമാണ് ഉണ്ണിമായ. സിംപ്ലി മൈ സ്റ്റൈൽ ഉണ്ണി എന്ന് പറഞ്ഞാലാണ്  എല്ലാവര്ക്കും കൂടുതൽ പരിചിതം, താരത്തിൻറെ യൂട്യൂബ് ചാനലിന്റെ പേരാണ് ഇത്, ‌ളോഗിംഗും ഒറ്റക്കുള്ള യൂട്യൂബ്…

യൂട്യൂബ് ചാനലിൽ കൂടി പ്രേക്ഷകകർക്ക് വളരെ പരിചിതമായ താരമാണ് ഉണ്ണിമായ. സിംപ്ലി മൈ സ്റ്റൈൽ ഉണ്ണി എന്ന് പറഞ്ഞാലാണ്  എല്ലാവര്ക്കും കൂടുതൽ പരിചിതം, താരത്തിൻറെ യൂട്യൂബ് ചാനലിന്റെ പേരാണ് ഇത്, ‌ളോഗിംഗും ഒറ്റക്കുള്ള യൂട്യൂബ് ചാനലുമൊക്കെ അത്ര സുപരിചിതമല്ലാത്ത കാലത്താണ് ഉണ്ണിമായ  യൂട്യൂബിലേക്ക് എത്തിയത്, എന്നാൽ ഉണ്ണിമായയുടെ യൂട്യൂബ് ചാനൽ പെട്ടെന്നാണ് ഏറെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഇന്ന് തന്റെ യൂട്യൂബിൽ കൂടി മാസം ലക്ഷങ്ങൾ സംബന്ധിക്കുന്ന ഒരു പെൺകുട്ടിയാണ് ഉണ്ണിമായ, ഇരുപത്തിയഞ്ചു വയസ്സാണ് താരത്തിന്. അടുത്തിടെ ഉണ്ണി ഒരു മേക്കപ്പ് വീഡിയോ ചെയ്തിരുന്നു. പെണ്ണുകാണലിനു ഒരുങ്ങിയ വീഡിയോ പങ്കുവച്ചപ്പോൾ മുതൽ കല്യാണമാണോ എന്ന ചോദ്യം ഉണ്ണി എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് താൻ വിവാഹിതയാകാൻ പോകുന്ന കാര്യം ഉണ്ണിമായ പുറത്ത് വിട്ടത്.

മാർച്ചിലാണ്‌ വിവാഹ നിശ്ചയമെന്നും അതിനു പിന്നാലെ തന്നെ വിവാഹമുണ്ടെന്നും ഉണ്ണി പറഞ്ഞിരുന്നു, ഇപ്പോൾ തന്റെ ഭാവി വരനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് താരം, ഇതാണ് എന്റെ ബെറ്റർ ഹാഫ്. കൂടുതൽ വിവരങ്ങൾ പിന്നീട് പറയാം. നിങ്ങൾ എല്ലാവരുടെയും സ്നേഹവുംപിന്തുണയും , പ്രാർത്ഥനയും ഞങ്ങളോടൊപ്പം വേണം എന്നും ആയിരുന്നു ഭാവി വരാന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കിട്ട് ഉണ്ണി കുറിച്ചത്.ഡോകടർ ആണ് എന്ന് ഉണ്ണിയുടെ ഭാവി വരൻ ഇൻസ്റ്റയിലൂടെ സൂചിപ്പിക്കുന്നു. ഉണ്ണിയുടെ ഒപ്പം മിക്ക വീഡിയോകളിലും ലൈസ്ലി ജോസഫ് നിറഞ്ഞിട്ടുണ്ട്. ഇരുവരുടെയും പ്രണയ വിവാഹം ആണെന്ന കണ്ടെത്തലിൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ.

തനിക്ക് ബിഗ്‌ബോസിൽ നിന്നും അവസരം വന്നിരുന്നു എന്നും ഉണ്ണിമായ പറഞ്ഞിരുന്നു, എന്നാൽ താൻ ബോഗ്‌ബോസിലേക്ക് പോകുന്നില്ല എന്നും താരം വ്യക്തമാക്കിയിരുന്നു, താൻ ബിഗ്‌ബോസിലേക്ക് പോകാത്തതിന്റെ കാരണം ഉണ്ണിമായ പറയുന്നത് ഇങ്ങനെ. യൂട്യൂബ്, ഇൻസ്റ്റാഗ്രാം തുടങ്ങി എല്ലാ സമൂഹമാധ്യമങ്ങളിലും സജീവമായ തനിക്ക് നൂറുദിവസമൊന്നും ഫോൺ ഇല്ലാതെ ഇരിക്കാൻ പറ്റില്ലായെന്ന് താരം വ്യക്തമാക്കുന്നു. മാത്രമല്ല, ഒരുപാട് കഷ്ടപ്പെട്ട് ഉയർത്തിക്കൊണ്ടുവന്ന ചാനൽ അത്രയും ദിവസം മാറിനിൽക്കുമ്പോൾ  ചാനലിന്റെ റേറ്റിംഗ് കുറയും അതുകൊണ്ടാണ് താൻ ഒഴിവായത് എന്നും ഉണ്ണിമായ പറയുന്നു.

ബികോം രണ്ടാം വര്‍ഷം പഠിക്കുമ്പോഴാണ് ഉണ്ണിമായ യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. പഠിക്കുന്നതിനൊപ്പം എന്തെങ്കിലുമൊരു ജോലി കൂടി ചെയ്യണമെന്ന തോന്നൽ കൊണ്ടാണ് അങ്ങനെയൊരു ഐഡിയയിലേക്ക് എത്തിയത്. കോളേജിൽ പോകുന്നതിനൊപ്പം പുറത്തെവിടെയെങ്കിലും പാർട്ടി ടൈം ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലായിരുന്നു. അപ്പോഴാണ് ഉണ്ണിമയ്ക്ക് സ്മാർട്ട് ഫോൺ കിട്ടിയത്. ഫോണിലൂടെ യുട്യൂബ് വീഡിയോകൾ കാണുകയും അതിലൂടെ വരുമാനം ലഭിക്കുമെന്നും മനസിലായതോടെ ആ വഴിക്ക് തിരിയുകയായിരുന്നു.