കാത്തിരിപ്പിനൊടുവിൽ സന്തോഷവാർത്തയെത്തി, ആരാധകരോട് തന്റെ സന്തോഷം പങ്കുവെച്ച് അനന്യ

ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന നായികമാരിലൊരാളായിരുന്നു അനന്യ. അഭിനയത്തിന് പുറമെ താരം നൃത്തപരിപാടികളിലും സജീവമായിരുന്നു. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചതും. വിവാഹ ശേഷവും താരം സജീവമാണ്. താരത്തിന്റെ വിവാഹം വന്‍വിവാദമായി മാറിയിരുന്നു. ആഞ്ജനേയനുമായുള്ള…

ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന നായികമാരിലൊരാളായിരുന്നു അനന്യ. അഭിനയത്തിന് പുറമെ താരം നൃത്തപരിപാടികളിലും സജീവമായിരുന്നു. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചതും. വിവാഹ ശേഷവും താരം സജീവമാണ്. താരത്തിന്റെ വിവാഹം വന്‍വിവാദമായി മാറിയിരുന്നു. ആഞ്ജനേയനുമായുള്ള വിവാഹവും അതിന് ശേഷമുള്ള വിവാദങ്ങളെക്കുറിച്ചുമൊക്കെ താരം സംസാരിച്ചിരുന്നു.ബാലതാരമായെത്തി നായികയായി മാറുകയായിരുന്നു അനന്യ. മലയാളത്തില്‍ മാത്രമല്ല തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം. എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ കഴിയുമെന്നും അനന്യ ഇതിനകം തന്നെ തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്.വിവാഹത്തിന് ശേഷം താരം സിനിമയിൽ നിന്നും മാറി നിൽക്കുകആയിരുന്നു .

ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് അനന്യ. ഭ്രമം എന്ന ചിത്രത്തിലൂടെയാണ് അനന്യ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവി കെ. ചന്ദ്രൻ ഛായാഗ്രഹണവും സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ഭ്രമം.

മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട നിര്‍മാതാവ് ഗോപാലകൃഷ്ണന്‍ നായരുടെ മകളാണ് അനന്യ. അനന്യ എന്നെ പേര് സിനിമയ്ക്ക് വേണ്ടി സ്വീകരിച്ചതാണ്. ആയില്യ നായര്‍ എന്നാണ് അനന്യയുടെ ശരിയായ പേര്. നിര്‍മാതാവിന്റെ മകളായതുകൊണ്ടു തന്നെ ബാലതാരമായി അനന്യയ്ക്ക് സിനിമയില്‍ തുടക്കം കുറിക്കാന്‍ സാധിച്ചു. പൈ ബ്രദേഴ്‌സ് എന്ന ചിത്രത്തിലൂടെ 1995 ലാണ് അനന്യയുടെഎ അഭിനയാരങ്ങേറ്റം.

മുതിര്‍ന്നര്‍ന്നപ്പോള്‍ അനന്യ ടെലിവിഷന്‍ ഷോകളില്‍ അവതാരകയായി. സ്റ്റാര്‍ വാര്‍ എന്ന പരിപാടിയുടെ അവതാരികയായി എത്തിയ അനന്യ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.2008 ലാണ് അനന്യ നായികയായി സിനിമാ ലോകത്ത് എത്തുത്. അഞ്ചോളം ചിത്രങ്ങളില്‍ നായികയായി വിളിച്ചപ്പോഴൊക്കെ അനന്യ നിരസിച്ചു. ഒടുവില്‍ പോസിറ്റീവ് എന്ന ചിത്രത്തിലൂടെ നായികയായി വന്നു.അനന്യുടെ രണ്ടാമത്തെ സിനിമ അങ്ങ് തമിഴ്‌നാട്ടിലായിരുന്നു. നാടോടികള്‍ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും അനന്യയെ തേടി പ്രശംസകള്‍ ഒഴുകകയും ചെയ്തു. ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിയ്ക്കുള്ള വിജയ് ടിവി പുരസ്‌കാരവും അനന്യ സ്വന്തമാക്കി.

ഇതേ ചിത്രം മലയാളത്തിലേക്ക് റീമേക്ക് ചെയ്തപ്പോഴും അനന്യയുടെ കഥാപാത്രത്തിന് വേറെ ആളെ കണ്ടെത്താന്‍ സാധിച്ചില്ല. ഇത് നമ്മുടെ കഥ എന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായിട്ടാണ് അനന്യ എത്തിയത്.അനന്യയ്ക്ക് ഏറേ മൈലേജ് നല്‍കിയ ചിത്രമാണ് ശിക്കാര്‍. മോഹന്‍ലാലിന്റെ മകളായിട്ടാണ് ചിത്രത്തില്‍ അനന്യ എത്തിയത്. ഗംഗ എന്ന കഥാപാത്രത്തിന് നിരൂപക പ്രശംസയും ലഭിച്ചു.ശിക്കാറിലെ അനന്യയുടെ അഭിനയം കണ്ട് മോഹന്‍ലാല്‍ പറഞ്ഞത്, മലയാളത്തിന്റെ വിജയലക്ഷ്മിയാണ് അനന്യ എന്നാണ്. പിന്നീട് കാണ്ഡഹാര്‍ എന്ന മോഹന്‍ലാല്‍ – അമിതാഭ് ബച്ചന്‍ ചിത്രത്തില്‍ അനന്യയ്ക്ക് അവസരം കിട്ടിയതും ഇത് വഴിയാണ്.

അനന്യയ്ക്ക് തമിഴ് – തെലുങ്ക് സിനിമാ പ്രേമികള്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിക്കൊടുത്ത ചിത്രമാണ് എങ്കേയും എപ്പോതും. ചിത്രത്തിലെ അമുദ എന്ന കഥാപാത്രം ഇന്നും പ്രിയങ്കരമാണ്. മികച്ച സഹനടിയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ചിത്രത്തിലെ അഭിനയത്തിന് അനന്യയ്്ക്ക ലഭിച്ചു. സീനിയേഴ്‌സ്, ഡോക്ടര്‍, ലവ്, കുഞ്ഞളിയന്‍, മാസ്‌റ്റേര്‍സ്, ഡി കമ്പനി, നാടോടി മന്നന്‍, മുല്ലമൊട്ടും മുന്തിരിച്ചാറും തുടങ്ങിയ ചിത്രങ്ങളിലൊക്കെ അനന്യ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളായി എത്തി.

2012 ലാണ് അനന്യയുടെ വിവാഹ വിവാഹം കഴിയുന്നത്. ആഞ്ജനേയന്‍ എന്ന ബിസിനസുകാരനുമായി നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് പിന്നീട് വീട്ടുകാര്‍പിന്മാറി. ആഞ്ജയേന് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു പിന്മാറ്റം. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പുകളെ അവഗണിച്ച് 2012 ല്‍ അനന്യ ആഞ്ജയേനെ വിവാഹം ചെയ്തു. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്കിടെ അനന്യ ക്യാമറയ്ക്ക് അധികം പിടി തരാറില്ല. 2014 ല്‍ രക്തരാക്ഷസ് എന്ന ഒരു ത്രിഡി ചിത്രത്തില്‍ അഭിനയിച്ച അനന്യ 2015 ല്‍ രരണ്ടേ രണ്ട് മലയാള സിനിമകളില്‍ മാത്രമേ മുഖം കാണിച്ചിട്ടുള്ളൂ. 2016 ല്‍ ആ ആ എന്നൊരു തെലുങ്ക് ചിത്രം ചെയ്തു. 2017 ല്‍ ടിയാനും.