Film News

ഇനിയെങ്കിലും ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിച്ചൂടെ ? മറുപടിയുമായി രാംചരണിന്റെ ഭാര്യ

സിനിമാപ്രേമികൾ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന ചലച്ചിത്രമാണ് രാം ചരണിന്റെ ആർആർആർ. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട മാധ്യമങ്ങളെ കാണുന്നതിനിടയിൽ കുഞ്ഞുങ്ങളെ കുറിച്ച് ഇനിയെങ്കിലും ചിന്തിച്ചുകൂടെ എന്ന ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് രാം ചരണിന്റെ ഭാര്യ ഉപാസന നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ‘അത് ഞങ്ങളുടെ പേഴ്സണല്‍ ചോയിസ് ആണ്. അഥവാ, ഇപ്പോള്‍ ഒരു കുഞ്ഞ് വേണമെന്ന് എനിക്ക് താല്‍പര്യമുണ്ടെന്നാണ് ഞാന്‍ പറയുന്നത് എങ്കില്‍ എല്ലാവരും അത് വളച്ചൊടിക്കും. നേരെ മറിച്ച് എനിക്ക് ഇപ്പോള്‍ താല്‍പര്യമില്ല എന്നാണ് പറയുന്നത് എങ്കില്‍ അതും വൈറലാവും. അതുകൊണ്ട് ഈ ചോദ്യത്തിന് ഞാന്‍ ഉത്തരം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല. അത് എന്റെ പേഴ്സണല്‍ ചോയ്സ് ആണ്. അതിന് ഞാന്‍ ആരോടും മറുപടി പറയേണ്ടതില്ല.’ എന്നണ് ഉപാസന പറഞ്ഞത്. 2012 ലായിരുന്നു രാംചരൻ ഉപാസനയെ വിവാഹം കഴിച്ചത്. സൂപ്പർ സ്റ്റാർ ചിരഞ്ജീവിയുടെ മകൻ എന്നതിനപ്പുറം തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ ഒരിടം കണ്ടെത്തിയ താരമാണ് രാം ചരൺ. ഉപാസനയാകട്ടെ മികച്ച ഒരു വനിതാ സംരംഭകയുമാണ്.

Trending

To Top