വനിത വിജയകുമാർ നാലാം വിവാഹത്തിന് ഒരുങ്ങുന്നു, S ൽ പേര് തുടങ്ങുന്നവർക്ക് മുൻഗണന

ഒരുപാട് വിവാദങ്ങൾക്ക് ഒടുവിൽ ആയിരുന്നു വിജയകുമാറിന്റെ മകൾ വനിത വിജയകുമാർ മൂന്നാമത് വിവാഹിത ആയത്, പീറ്റർ പോളിനെ ആയിരുന്നു വനിതാ വിവാഹം ചെയ്തത്, പീറ്ററിന്റെ രണ്ടാം ആയിരുന്നു അത്, ആദ്യ രണ്ടു വിവാഹങ്ങളിൽ വനിതക്ക്…

ഒരുപാട് വിവാദങ്ങൾക്ക് ഒടുവിൽ ആയിരുന്നു വിജയകുമാറിന്റെ മകൾ വനിത വിജയകുമാർ മൂന്നാമത് വിവാഹിത ആയത്, പീറ്റർ പോളിനെ ആയിരുന്നു വനിതാ വിവാഹം ചെയ്തത്, പീറ്ററിന്റെ രണ്ടാം ആയിരുന്നു അത്, ആദ്യ രണ്ടു വിവാഹങ്ങളിൽ വനിതക്ക് മൂന്നു പെൺകുട്ടികൾ ഉണ്ട്, ഈ മൂന്നുപേരും വനിതക്കൊപ്പമാണ് താമസം, മക്കളുടെ പൂർണ സമ്മതത്തോടെയാണ് താൻ പീറ്ററിനെ വിവാഹം ചെയ്യുന്നത് എന്ന് വനിത പറഞ്ഞിരുന്നു, പിന്നാലെ ഇവരുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ വനിതയുടെ ഈ വിവാഹ ബന്ധം അധിക നാൾ നീണ്ടു നിന്നില്ല, വൈകാതെ തന്നെ വനിതയുടെ മൂന്നാം വിവാഹ ബന്ധവും തകർച്ചയിൽ എത്തി,

ഇപ്പോൾ പുറത്ത് വരുന്ന വാർത്ത വനിതാ നാലാമത് വിവാഹയാകും എന്നാണ്, ഇവരുടെ ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങൾ  പറയുന്നതിനിടെ ആണ് ഒരു ജ്യോത്സൻ ഇത് വ്യക്തമാക്കിയത്, ഒരു ടെലിവിഷൻ പരിപാടിയിൽ ഇവരുടെ മുന്നിൽ ഇരുന്ന് ആണ് ജോത്സ്യൻ ഇത് പറഞ്ഞത്. ഉടൻ തന്നെ നാലാമത്തെ വിവാഹം നടക്കുമെന്നാണ് ജോത്സ്യൻ പറയുന്നത്. എസ് വെച്ച് പേര് ആരംഭിക്കുന്ന ഒരാളായിരിക്കും വിവാഹം കഴിക്കുക എന്നും പറയുന്നു, ഇപ്പോൾ എസിൽ വെച്ച് പേര് തുടങ്ങുന്ന എല്ലാവരും വനിതയെ കോൺടാക്ട് ചെയ്യാനുള്ള ശ്രമത്തിലാണ്. ഇതിനുപുറമേ നടി ഉടൻതന്നെ രാഷ്ട്രീയത്തിലിറങ്ങാൻ സാധ്യതയുണ്ട് എന്നും താരത്തിനോട് ജ്യോത്സൻ പറയുന്നു, രാഷ്ട്രീയം നടിക്ക് പറ്റിയ ഫീൽഡ് ആണ് എന്നും ഇവിടെ തിളങ്ങാൻ സാധ്യതയുണ്ട് എന്നുമാണ്  വനിതയോട് ജ്യോത്സൻ പറഞ്ഞത്,

പീറ്റർ വനിതയെ വിവാഹം കഴിച്ചതിനു പിന്നാലെ പീറ്ററിന്റെ ആദ്യ ഭാര്യ രംഗത്ത് എത്തിയിരുന്നു, താനുമായുള്ള വിവാഹബന്ധം വേർപ്പെടുത്താതെയാണ് ഇയാൾ വനിതയെ വിവാഹം ചെയ്തത് എന്ന് പീറ്ററിന്റെ ആദ്യ ഭാര്യ പറഞ്ഞു. എന്നാൽ ഇത് പിന്നീട് കെട്ടടങ്ങുക ആയിരുന്നുഒക്ടോബര്‍ അഞ്ചിനായിരുന്നു വനിതയുടെ നാല്‍പതാം ജന്മദിനം. പീറ്ററുമാിട്ടുള്ള വിവാഹശേഷമുള്ള ആദ്യ പിറന്നാള്‍ ആയതിനാല്‍ വിപുലമായി തന്നെ ആഘോഷിച്ചിരുന്നു. വനിതയുടെ ആദ്യ ബന്ധത്തിലുള്ള രണ്ട് പെണ്‍മക്കള്‍ പീറ്ററിനും വനിതയ്ക്കുമൊപ്പമാണ് താമസിച്ചിരുന്നത്, ഗോവയിലേക്കുള്ള യാത്രയില്‍ ഇവരും ഉണ്ടായിരുന്നു.

പെണ്‍മക്കള്‍ തന്നെ പിറന്നാള്‍ സമ്മാനത്തെ കുറിച്ചും വനിത സൂചിപ്പിച്ചിരുന്നു.ഗോവയിലെ ബീച്ചിലും മറ്റിടങ്ങളിലുമായിട്ടുള്ള നല്ല നിമിഷങ്ങളിലെ ചിത്രങ്ങള്‍ വനിത സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു. പിന്നാലെ വനിതയുടെ ദാമ്ബത്യ ജീവിതം തകര്‍ന്നുവെന്ന തരത്തിലെ വാര്‍ത്തകളാണ് പുറത്ത് വന്നത്. ഇവര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായെന്നും വനിത പീറ്റരിനെ വീട്ടില്‍ നിന്നും പുറത്താക്കിയെന്നും റിപ്പോര്‍ട്ടുകളെത്തിയിരുന്നു. ഗോവയില്‍ വച്ച്‌ അമിതമായി മദ്യപിച്ച പീറ്റര്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം നടന്നു. തുടര്‍ന്ന് വനിത പീറ്ററിന്റെ കരണത്തടിക്കുകയും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. പിന്നാലെ വനിത രംഗത്ത് എത്തിയിരുന്നു, വര്‍ഷങ്ങളായി വീടും കുടുംബവുമില്ലാതെ കഴിയുന്ന ഒരാള്‍ക്ക് ഞാനൊരു കുടുംബം ഉണ്ടാക്കി കൊടുത്തു എന്നാൽ ഞാൻ വിചാരിച്ച പോലെ ആയിരുന്നില്ല അയാൾ, എന്നെ ചതിക്കുക ആയിരുന്നു എന്നാണ് വനിത പറഞ്ഞത്.