എത്ര വലിയ കൊമ്പത്തെ ആളായാലും ഇങ്ങനെ ഒക്കെ വസ്ത്രം ധരിക്കുമ്പോൾ ആളുകൾ എന്ത് പറയുമെന്ന് നോക്കുക

നിരവധി ആരാധകർ ഉള്ള താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്, അഞ്ചു പെണ്ണുങ്ങളും താനും എന്ന് പറഞ്ഞാണ് കൃഷ്ണൻകുമാർ തന്റെ കുടുംബത്തെ എല്ലാവര്ക്കും പരിചയപ്പെടുത്തുക. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ വാർത്തകൾ അറിയുവാൻ എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്, അതുപോലെ തന്നെ…

നിരവധി ആരാധകർ ഉള്ള താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്, അഞ്ചു പെണ്ണുങ്ങളും താനും എന്ന് പറഞ്ഞാണ് കൃഷ്ണൻകുമാർ തന്റെ കുടുംബത്തെ എല്ലാവര്ക്കും പരിചയപ്പെടുത്തുക. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ വാർത്തകൾ അറിയുവാൻ എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്, അതുപോലെ തന്നെ കൃഷ്ണകുമാറിന്റെ മക്കളെയും എല്ലാവര്ക്കും വളരെ ഇഷ്ട്ട്ടമാണ്, നാല് പെൺകുട്ടികൾ ആണ് കൃഷ്ണകുമാറിന്. തന്റെ വീട്ടിലെ രസകരമായ അനുഭവങ്ങൾ എല്ലാം തന്നെ കൃഷ്ണകുമാർ പങ്കു വെക്കാറുണ്ട്.മൂത്ത മകള്‍ അഹാന സിനിമയില്‍ സജീവമാണ്. താരത്തിന്റെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നായിരുന്നു. അഹാനയ്ക്ക് പിന്നാലെ ഇഷാനിയും ഇപ്പോൾ സിനിമയിലേക്ക് എത്തി എത്തി ചേർന്നിരിക്കുകയാണ്.

ലൂക്ക, പതിനെട്ടാം പടി എന്നി സിനിമകൾ ആണ് അഹാനയുടെ കരിയർ ബ്രേക് ചെയ്ത സിനിമകൾ ഇപ്പോൾ കൃഷ്ണകുമാറിന്റേത് രണ്ടാമത്തെ മകൾ മമ്മൂട്ടിയുടെ പുതിയ ചിത്രമായ വൺ ൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്,മക്കൾ അഭിനയ രംഗത്തേക്ക് എത്തിയത് കൃഷ്ണകുമാറിന് വളരെ ഏറെ സന്തോഷം തന്നെയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായി നില്‍ക്കുന്ന താരപുത്രിയാണ് ദിയ കൃഷ്ണ. താരപുത്രി ആയതു കൊണ്ട് തന്നെ ദിയയുടെ എല്ലാ വിശേഷങ്ങൾക്കായും ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്.

അടുത്തിടെ ഹിറ്റ് തമിഴ് ഗാനമായ കാന്ത കണ്ണഴകാ എന്ന ഗാനത്തിന് സുഹൃത്തുക്കൾക്കൊപ്പം ദിയ കവർ വീഡിയോ ഒരുക്കിയപ്പോൾ വലിയ പ്രതികരണമാണ് ലഭിച്ചത്.  സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ദിയ, അതുകൊണ്ട് തന്നെ ദിയ പങ്കുവെക്കുന്ന ചിത്രങ്ങൾക്കും ഏറെ ശ്രദ്ധ നേടാറുണ്ട്, കഴിഞ്ഞ ദിവസം ദിയ തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു സ്വിമ്മിങ് പൂളിൽ നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു,ചിത്രത്തിനു താഴെ നീന്താനും സ്വിം സ്യൂട്ട് ധരിക്കാനും ഇഷ്ടപ്പെടുന്നു എന്ന ക്യാപ്ഷനാണ് ദിയ നൽകിയത്, നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി എത്തിയത്, എന്നാൽ ദിയയുടെ ചിത്രത്തിന് വിമർശനവുമായി ആളുകൾ എത്തുന്നുണ്ട്.  അതിൽ ഒരാൾ

ഓസിയെ ഭയങ്കര ഇഷ്ടമാ. പക്ഷെ ഏതു വലിയ കൊമ്പത്തെ ആയാലും ഇങ്ങനെ ഒക്കെ ചെയ്യുമ്പോള്‍ പറയാതിരിക്കാന്‍ ഇന്നത്തെ ലോകം സമ്മതിക്കില്ല. ഇത്ര ആള്‍ക്കാര്‍ ഉണ്ടായിട്ടും… ഓസി, ദയവായി ലോകത്തെ മനസ്സിലാക്കാന്‍ ശ്രമിക്കൂ’ എന്ന് കമെന്റ് ഇട്ടിരുന്നു, അതിനു താരം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്, എന്റെ വസ്ത്രം അടിസ്ഥാനപ്പെടുത്തിയാവരുത് എന്നെ ഇഷ്ടപ്പെടുന്നതും, ഇഷ്ടപ്പെടാതിരിക്കുന്നതും. ഓരോ പുരുഷനും സ്ത്രീയ്ക്കും അവര്‍ക്ക് ഇഷ്ടമുള്ളത് ധരിക്കാന്‍ അവകാശമുണ്ട് എന്നായിരുന്നു ദിയയുടെ മറുപടി. വിലയിരുത്തപ്പെടുന്ന ഇത്തരം ചിന്താഗതിയാണ് മാറേണ്ടത് എന്നും ദിയ പറഞ്ഞു.