നയനും,വിക്കിയും ലോകം ചുറ്റിയപ്പോൾ നിങ്ങൾക്ക് പ്രശ്നമില്ല എന്നാൽ അവർക്ക് മാസങ്ങൾക്കുള്ളിൽ കുഞ്ഞുങ്ങൾ ജനിച്ചതാണോ വിഷയം! പ്രതികരണവുമായി വനിത

ഒരുപാടു ആരാധകരുള്ള താരദമ്പതികൾ ആണ് നയൻ താരയും, വിഘ്‌നേഷ് ശിവനും. ഇരുവരുടയും വിവാഹം സോഷ്യൽ മീഡിയിൽ ചർച്ച ആയ സംഭവം ആയിരുന്നു, ഒരു വെത്യസ്ത ലുക്കിൽ ആയിരുന്നു നയൻ താര വിവാഹ ചടങ്ങുകൾക്ക് പങ്കെടുത്തിരുന്നത്.…

ഒരുപാടു ആരാധകരുള്ള താരദമ്പതികൾ ആണ് നയൻ താരയും, വിഘ്‌നേഷ് ശിവനും. ഇരുവരുടയും വിവാഹം സോഷ്യൽ മീഡിയിൽ ചർച്ച ആയ സംഭവം ആയിരുന്നു, ഒരു വെത്യസ്ത ലുക്കിൽ ആയിരുന്നു നയൻ താര വിവാഹ ചടങ്ങുകൾക്ക് പങ്കെടുത്തിരുന്നത്. എന്നാൽ നയൻസിന്റെ ഈ ലുക്ക് കോപ്പി അടിച്ചു ഒരുപാട് പേര് സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു, എന്നാൽ ഇതിനോടെല്ലാം പ്രതികരിച്ചു രംഗത്തെത്തിയിരിക്കുകയാണ് നടി വനിതാ വിജയകുമാർ.

നയൻതാരയുടെ ബ്രൈഡൽ ലുക്ക് എല്ലാവരും ഏറ്റെടുത്തിരുന്നു എന്തിനാണ് ഇങ്ങനെ കോപ്പി അടിക്കുന്നത്, ഒരു പെൺകുട്ടിയുടെ ഇഷ്ടത്തിന് അവർ കൊടുക്കുന്ന ലുക്ക് അല്ലെ, അതെടുത്തു വെറുതെ കോപ്പി അടിക്കേണ്ട കാര്യമില്ല. അതവരുടെ ഇഷ്ടത്തിന് ചെയ്യുന്നതല്ലേ, വനിത പറയുന്നു, അതുപോലെ നടി വാടക ഗർഭം ധരിച്ച കാര്യത്തെ കുറിച്ചും വനിത പറയുന്നു.

അനാവശ്യമായ ഒരു വിമർശനം ആയിരുന്നു വാടക ഗര്ഭധാരണത്തിന് നയൻ താര കേട്ടിരുന്നത്. അവർക്ക് ഒരു വിവാഹവും കുട്ടികളും ആഗ്രഹിച്ചിരുന്നു അതിലെന്താണ് തെറ്റ്. അവർ ഇരുവരും  ഏഴ് വര്ഷത്തോളം ലോകം ചുറ്റികറങ്ങിയപ്പോൾ നിങ്ങൾക്കൊന്നും പ്രശ്നം ഇല്ലാ, എന്നാൽ വിവാഹം കഴിഞ്ഞു മാസങ്ങൾ ആയപ്പോൾ അവർക്കു കുട്ടികൾ ജനിച്ചതാണോ വിഷയം. അവർ എങ്ങനെ പ്രസവിച്ചാലും നിങ്ങൾക്കെന്താ പ്രശ്നം. സിനിമാക്കാർ മാത്രമല്ല ജീവിതത്തിൽ വലിയ തിരക്കുള്ളവർ പോലും ഇന്ന് സറൊഗസി മാർഗം സ്വീകരിക്കുന്നുണ്ട്. അത് തെറ്റാണെന്നു എനിക്ക് തോന്നുന്നില്ല, ഞാനും മൂന്നു കുട്ടികളുടെ അമ്മയാണ് വനിത വിജയകുമാർ പറയുന്നു.