Film News

കൊടുങ്കാറ്റിന് മുമ്പുള്ള പുഞ്ചിരി: ടൊവിനോയും കീര്‍ത്തി സുരേഷും ഒന്നിക്കുന്ന ‘വാശി’യുടെ പോസ്റ്റര്‍ പുറത്ത്

ടൊവിനോ നായകനായ പുതുചിത്രം ‘വാശി’യുടെ പോസ്റ്റര്‍ പുറത്ത്. ‘കൊടുങ്കാറ്റിന് മുന്നേയുള്ള ചിരി, മീറ്റ് അഡ്വ. എബിന്‍ ആന്‍ഡ് അഡ്വ. മാധവി. വാശിയിലൂടെ ഇവരുടെ കുടുംബകഥ അവതരിപ്പിക്കാനൊരുങ്ങുന്നു,’ എന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ടൊവിനോ കുറിച്ചത്.

നവാഗതനായ വിഷ്ണു ജി. രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, എ. ആര്‍. റഹ്‌മാന്‍, തൃഷ, മഹേഷ് ബാബു, സാമന്ത, അഭിഷേക് ബച്ചന്‍ എന്നിവര്‍ പങ്കുവെച്ചിരുന്നു.

‘മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്ന് മറ്റൊരു അവിശ്വസനീയ ചിത്രം കൂടി വരുന്നു,’ എന്ന് പാസ്റ്റര്‍ പങ്കുവെച്ച് അഭിഷേക് കുറിച്ചു. നാരദന് ശേഷം ടൊവിനോ നായകനാകുന്ന ചിത്രമാണ് വാശി. ചിത്രത്തിന്റെ റിലീസ് ഡേറ്റ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

Trending

To Top