ധനുഷ് ചിത്രം വാത്തിയുടെ പുതിയ അപ്‌ഡേററ്റ് ഇതാണ്!

വെങ്കി അറ്റ്ലൂരി ധനുഷിനെ നായകനാക്കി സംവിധാനം ചെയ്യുന് പുതിയ സിനിമയാണ് വാത്തി. അടുത്തിടെ ചിത്രത്തിന്റെ പുതിയ പോസ്റ്ററുകൾ പങ്കുവച്ച് കൊണ്ട് സിനിമയുടെ റിലീസ് വിവരം അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ചിത്രം ഫെബ്രുവരി 17 ന്…

വെങ്കി അറ്റ്ലൂരി ധനുഷിനെ നായകനാക്കി സംവിധാനം ചെയ്യുന് പുതിയ സിനിമയാണ് വാത്തി. അടുത്തിടെ ചിത്രത്തിന്റെ പുതിയ പോസ്റ്ററുകൾ പങ്കുവച്ച് കൊണ്ട് സിനിമയുടെ റിലീസ് വിവരം അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ചിത്രം ഫെബ്രുവരി 17 ന് റിലീസ് ചെയ്യും.മലയാളി താരം സംയുക്ത മേനോനാണ് സിനിമയിൽ നായികയായി എത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഫെബ്രുവരി 4 ന് നടക്കുമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.അതേ സമയം നിർമ്മാതാക്കളിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് 3.75 കോടി രൂപയ്ക്ക് ആദിത്യ മ്യൂസിക് നേരത്തെ സ്വന്തമാക്കിയിരുന്നു. വാത്തിയുടെ നിർമ്മാതാക്കൾ വാ വാതി, നാടോടി മന്നൻ എന്നീ രണ്ട് ഗാനങ്ങൾ ഇതിനകം പുറത്ത് വിട്ടിട്ടുണ്ട്.

സായി കുമാർ, നാരാ ശ്രീനിവാസ്, സമുദ്രക്കനി, തോട്ടപ്പള്ളി മധു, പമ്മി സായ്, ഹൈപ്പർ ആദി, ഷാര, ആടുകളം നരേൻ, ഇളവരസു, മൊട്ട രാജേന്ദ്രൻ, ഹരീഷ് പേരടി, പ്രവീണ എന്നിവരും അഭിനയിക്കുന്ന വാത്തിയിൽ ബാലമുർഗൻ എന്ന ജൂനിയർ സ്‌കൂൾ അധ്യാപകനെയാണ് ധനുഷ് അവതരിപ്പിക്കുന്നത്. . ജി വി പ്രകാശ് സംഗീതം നൽകുന്ന വാത്തി എന്ന സിനിമയുടെ ഛായാഗ്രഹണം ജെ യുവരാജ് ആണ്.