സ്നേഹിച്ച് തീരും മുൻപേ ഞങ്ങളെ വിട്ടുപോയി, കണ്ണുള്ളപ്പോൾ അറിയില്ല അതിന്റെ വേദന, ഹൃദയസ്പർശിയായ കുറിപ്പുമായി വീണ നായർ

സിനിമകളിൽ കൂടിയും സീരിയലിൽ കൂടിയും പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് വീണ നായർ, ബിഗ്‌ബോസ് രണ്ടാം സീസണിൽ വീണ എത്തിയിരുന്നു, ഷോയുടെ രണ്ടാം സീസണിൽ അമ്പതു ദിവസങ്ങൾ വീണ പങ്കിട്ടിരുന്നു, വെളളിമൂങ്ങ എന്ന ചിത്രത്തിലൂടെ…

സിനിമകളിൽ കൂടിയും സീരിയലിൽ കൂടിയും പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് വീണ നായർ, ബിഗ്‌ബോസ് രണ്ടാം സീസണിൽ വീണ എത്തിയിരുന്നു, ഷോയുടെ രണ്ടാം സീസണിൽ അമ്പതു ദിവസങ്ങൾ വീണ പങ്കിട്ടിരുന്നു, വെളളിമൂങ്ങ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചിരുന്നു. അടുത്തിടെ ബിഗ് ബോസ് രണ്ടാം സീസണില്‍ പങ്കെടുത്തതിന് പിന്നാലെയാണ് നടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ബിഗ് ബോസില്‍ അമ്പതിലധികം ദിവസങ്ങള്‍ പിടിച്ചുനിന്ന താരം മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമാണ് പുറത്തായത്.

സോഷ്യൽ മീഡിയയിൽ സജീവമായ വീണ പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്, വളരെ മികച്ച പിന്തുണയാണ് വീണയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്, ഇപ്പോൾ  തന്റെ അച്ഛനെ കുറിച്ചുള്ള ഹൃദയ സ്പർശിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ് വീണ, അച്ഛൻ ഞങ്ങളെ വിട്ട്‌ പോയിട്ട് ‌ ഇന്നേക്ക് 7 വർഷം. ആദ്യമായി ഞാൻ അഭിനയിക്കുന്നത് അച്ഛൻ ആക്ഷൻ പറഞ്ഞ ടെലിഫിലിമിൽ ആയിരുന്നു. അന്നുമുതൽ എല്ലാ ഷൂട്ടിംഗ് ലൊക്കേഷനിലും,പ്രോഗ്രാമിനുമെല്ലാം അച്ഛൻ കൂട്ടുണ്ടായിരുന്നു

എപ്പളും അച്ഛൻ കൂടുണ്ട്. പക്ഷെ സ്നേഹിച്ചു തീർന്നില്ലായിരുന്നു. പെട്ടെന്ന് പോയി. ഖത്തർ ഷോയിക്കു അച്ഛനും ഒപ്പം ഉണ്ടായിരുന്നു.ഷോ കഴിഞ്ഞു വന്നു ഹോസ്പിറ്റലിൽ ആയ അച്ഛൻ പിന്നെ വന്നില്ല തിരിച്ചു . ആ വഴി ‘അമ്മയുടെ അടുത്തേക്ക് ഭഗവാന്റെ അടുത്തേക്ക് പോയി. കണ്ണുള്ളപ്പം അതിന്ടെ വില അറിയില്ല അഭിനയ പാഠങ്ങൾ ആദ്യമായി പറഞ്ഞു തന്നതിന്,സിനിമയെ സ്നേഹിക്കാൻ പഠിപ്പിച്ചതിനു എല്ലാത്തിനും നന്ദി.ഇനി എത്ര ജന്മങ്ങൾ വന്നാലും ബാബുഅച്ഛന്റെ മോളായി തന്നെ ജെനിക്കണം miss u somuch acha എന്നാണ് വീണ കുറിച്ചിരിക്കുന്നത്.

ജനപ്രിയ പരമ്പരയില്‍ കോകില എന്ന കഥാപാത്രമായിട്ടാണ് വീണാ നായരുടെ തിരിച്ചുവരവ്. അടുത്തിടെ തട്ടീം മുട്ടീം സഹതാരം മഞ്ജു പിളളയെ വീണ്ടും കാണാനായതിന്റെ സന്തോഷവും വീണ പങ്കുവെച്ചു. തട്ടീം മുട്ടീം പരമ്പരയില്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത കൂട്ടുകെട്ടായിരുന്നു മോഹനവല്ലിയും കോകിലയും.