പാലാക്കാരിക്ക് ഒപ്പം 20 വര്‍ഷങ്ങള്‍..! ആശംസകള്‍ അറിയിച്ച് ആരാധകരും!

മിനി സ്‌ക്രീനില്‍ റിമി ടോമിയുടേയും വിധുപ്രതാപിന്റേയും കോംബോയ്ക്ക് ഏറെ ആരാധകരാണ് ഉള്ളത്. പരസ്പരം തമാശപറഞ്ഞും.. തഗ്ഗടിച്ചും രണ്ടുപേരും കൂടി കൂടുമ്പോള്‍ പ്രേക്ഷകര്‍ക്കും അത് മനസ്സ് നിറയ്ക്കുന്ന കാഴ്ച്ചയാണ്.. ഇപ്പോഴിതാ റിമി ടോമിയുടെ പിറന്നാള്‍ ദിനത്തില്‍…

മിനി സ്‌ക്രീനില്‍ റിമി ടോമിയുടേയും വിധുപ്രതാപിന്റേയും കോംബോയ്ക്ക് ഏറെ ആരാധകരാണ് ഉള്ളത്. പരസ്പരം തമാശപറഞ്ഞും.. തഗ്ഗടിച്ചും രണ്ടുപേരും കൂടി കൂടുമ്പോള്‍ പ്രേക്ഷകര്‍ക്കും അത് മനസ്സ് നിറയ്ക്കുന്ന കാഴ്ച്ചയാണ്.. ഇപ്പോഴിതാ റിമി ടോമിയുടെ പിറന്നാള്‍ ദിനത്തില്‍ വിധുപ്രതാപ് പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ചിരിച്ചും ചിരിപ്പിച്ചും തല്ലുകൂടിയും അങ്ങനെ 20 പിറന്നാളുകള്‍ നിന്റെയൊപ്പം.. ഹാപ്പി ബര്‍ത്ത്‌ഡേ പാലാക്കാരി പെണ്ണേ..

എന്നാണ് വിധു പ്രതാപ് റിമി ടോമിയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കുറിച്ചത്. തനിക്ക് ആശംസകള്‍ നേര്‍ന്ന് വിധു പ്രതാപ് പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റിന് നന്ദി അറിയിച്ച് റിമി ടോമിയും എത്തി.. നന്ദി ഡാ.. എന്നാണ് റിമി ടോമി വിധു നേര്‍ന്ന ആശംസകള്‍ കണ്ട് കുറിച്ചത്… സുഹൃത്തുക്കള്‍ എന്നാല്‍ കുടുംബം പോലെയാണ് എന്നും വിധു പ്രതാപ് റിമി ടോമിയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു…

ഇതോടെ നിരവധിപ്പേരാണ് റിമി ടോമിയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയത്.. ആദ്യ പാട്ട് സിനിമയില്‍ പാടിയ അന്ന് മുതല്‍ മലയാളി മനസ്സില്‍ ഇടം നേടിയ ഗായികയാണ് റിമി ടോമി.. ഇന്നും സ്വന്തം വീട്ടിലെ കുട്ടിയോടുള്ള സ്‌നേഹമാണ് റിമിയോട് ആരാധകര്‍ക്ക്.. ഒരു പാട്ടുകാരി എന്ന ലേബലില്‍ മാത്രം ഒതുങ്ങുന്ന കലാകാരി ആയിരുന്നില്ല റിമി.. ഗായിക, അവതാരിക, നടി

എന്നിങ്ങനെ പല മേഖലകളില്‍ താരം തന്റെ മികവ് തെളിയിച്ചു.. എന്നും ഈ സൗഹൃദം നന്നായി മുന്നോട്ട് പോകട്ടെ എന്നും.. റിമിയ്ക്ക് എല്ലാവിധ പിറന്നാള്‍ ആശംസകളും നേര്‍ന്ന് ആരാധകര്‍ കുറിച്ചിരിക്കുന്നു. നിങ്ങളെ ഒരുമിച്ച് കാണുന്നത് തന്നെ മനസ്സിന് വലിയ സന്തോഷം എന്നാണ് ആരാധകര്‍ കമന്റായി കുറിയ്ക്കുന്നത്.