സാന്ദ്ര ഞാൻ ഒരു സൈക്കോ ആണെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ എനിക്ക് ഒന്നും പറയാനില്ല വിജയ് ബാബു !

ഒരു കാലത്ത് സിനിമയില്‍ ചേര്‍ത്തു വായിക്കപ്പെട്ടിരുന്ന കൂട്ടുകെട്ടായിരുന്നു സാന്ദ്ര-വിജയ് ബാബു കൂട്ടുകെട്ട്. മലയാള സിനിമയ്ക്ക് നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നിര്‍മാതാക്കളാണ് ഇവര്‍.ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ ഇവര്‍ നിര്‍മിച്ച ഫിലിപ് ആന്‍ഡ് മങ്കിപെന്‍, ആമേന്‍,…

ഒരു കാലത്ത് സിനിമയില്‍ ചേര്‍ത്തു വായിക്കപ്പെട്ടിരുന്ന കൂട്ടുകെട്ടായിരുന്നു സാന്ദ്ര-വിജയ് ബാബു കൂട്ടുകെട്ട്. മലയാള സിനിമയ്ക്ക് നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നിര്‍മാതാക്കളാണ് ഇവര്‍.ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ ഇവര്‍ നിര്‍മിച്ച ഫിലിപ് ആന്‍ഡ് മങ്കിപെന്‍, ആമേന്‍, അടി കപ്യാരേ കൂട്ടമണി, ആട് ഒരു ഭീകരജീവിയാണ് തുടങ്ങി നിരവധി ചിത്രങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടിയിരുന്നു. എന്നാല്‍, മികച്ച സൗഹൃദത്തിലായിരുന്ന ഇരുവരുടെയും ബന്ധത്തില്‍ പെട്ടെന്നാണ് വിള്ളല്‍ വീണത്. പിന്നീട് നടന്നത് അടിപിടി ഉള്‍പ്പെടെയുള്ള നാടകീയ രംഗങ്ങളായിരുന്നു.

ഒരുകാലത്ത് വളരെ സുഹൃത്തുക്കളായി കഴിഞ്ഞിരുന്നവര്‍, പിന്നീട് ബിസ്സിനസ്സ് തര്‍ക്കങ്ങളെ തുടര്‍ന്ന് അകലുമായായിരുന്നു, ഇപ്പോൾ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സാന്ദ്രയുമായി ഇപ്പോഴും കോൺടാക്ട് ഉണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിൽ മറുപടി നൽകിയിരിക്കുകയാണ് വിജയ് ബാബു. ഞങ്ങൾ തമ്മിൽ ഒരു പ്രശനവും ഇപ്പോൾ. ഇടക്കൊക്കെ എവിടേലും വെച്ചെല്ലാം കാണാറുണ്ട് അപ്പോൾ സംസാരിക്കാറുമുണ്ട്. ഫോൺ വഴി സംസാരം ഇല്ല. അത് മാത്രമല്ല ഞാൻ ഇപ്പോൾ അങ്ങനെ ആരുടേയും തന്നെ ഫോൺ എടുക്കാറില്ല എന്നും താരം കൂട്ടിച്ചേർത്തു.