ക്രിസ്റ്റഫർ ഏറ്റെടുത്തതിൽ നന്ദി അറിയിച്ച് മമ്മൂട്ടി !!

ബി ഉണ്ണികൃഷ്ണൻ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ക്രിസ്റ്റഫർ’ ഇപ്പോൾ ഈ ചിത്രത്തിന്റെ വിജയത്തിൽ നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് മമ്മൂട്ടി. ക്രിസ്റ്റഫർ ചിത്രത്തിന് ലഭിച്ച എല്ലാ അംഗീകാരങ്ങൾക്കും നന്ദി. സമകാലിക പ്രസക്തിയുള്ള…

ബി ഉണ്ണികൃഷ്ണൻ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ക്രിസ്റ്റഫർ’ ഇപ്പോൾ ഈ ചിത്രത്തിന്റെ വിജയത്തിൽ നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് മമ്മൂട്ടി. ക്രിസ്റ്റഫർ ചിത്രത്തിന് ലഭിച്ച എല്ലാ അംഗീകാരങ്ങൾക്കും നന്ദി. സമകാലിക പ്രസക്തിയുള്ള ഈ കഥയും അതിലെ നായകന്റെ ഏകാന്തമായ പോരാട്ടങ്ങളും നിങ്ങൾ മനസ്സിലാക്കിയതിൽ സന്തോഷം. എന്നാണ് താരം സോഷ്യൽ മീഡിയ വഴി അറിയിച്ചത്.

ത്രില്ലർ ചിത്രമായ ക്രിസ്റ്റഫറിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. ചിത്രത്തിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.ക്രിസ്റ്റഫർ എന്ന സിനിമ ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ് എന്ന ടാഗ് ലൈനോടെയാണ് എത്തുന്നത്. അമലപോൾ, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവർ നായികമാരാവുന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ തെന്നിന്ത്യൻ താരം വിനയ് റായും എത്തുന്നു.വിനയ് റായ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫർ.

ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങി നിരവധി താരങ്ങളോടൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഫൈസ് സിദ്ദിഖ് ആണ്. എഡിറ്റിംഗ് മനോജ് നിർവ്വഹിക്കുന്നു സിനിമയ്ക്ക് ജസ്റ്റിൻ വർഗീസ് സംഗീതം പകരുന്ന സിനിമ എറണാകുളം, പൂയംകുട്ടി, വണ്ടിപെരിയാർ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്.