മാനസിക രോഗിയായി വിജയ് ..!! സിനിമയില്‍ ഇത് ഇരട്ട കഥാപാത്രം..!!

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടനാണ് വിജയ്. താരത്തിന്റെ ഓരോ സിനിമയും ഉത്സവമാക്കി മാറ്റാറുള്ള ആരാധകരെ തേടി വിജയിയുടെ പുതിയ സിനിമയുടെ വിശേഷങ്ങളാണ് പുറത്ത് വരുന്നത്. ദളപതി 66 എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.…

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടനാണ് വിജയ്. താരത്തിന്റെ ഓരോ സിനിമയും ഉത്സവമാക്കി മാറ്റാറുള്ള ആരാധകരെ തേടി വിജയിയുടെ പുതിയ സിനിമയുടെ വിശേഷങ്ങളാണ് പുറത്ത് വരുന്നത്. ദളപതി 66 എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ആരാധകരെ ആവേശത്തിന്റെ മുള്‍ മുനയില്‍ എത്തിച്ചുകൊണ്ട് വിജയ് ഈ സിനിമയില്‍ ഇരട്ട വേഷത്തില്‍ എത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ സജീവമാകാന്‍ തുടങ്ങിയിട്ട് കാലമേറെയായി.

ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ചിത്രത്തില്‍ വിജയ് ഇരട്ടവേഷത്തിലാണ് എത്താന്‍ പോകുന്നത്. ഒന്ന് ഒരു യുവാവായും മറ്റൊന്ന് എറോട്ടോമാനിയ ബാധിതനനുമായിട്ടായിരിക്കും. വംശി പെടിപ്പള്ളിയുടെ സംവിധാനത്തില്‍ ആണ് സിനിമ ഒരുങ്ങുന്നത്. മുന്‍പും ഒരുപാട് ചിത്രങ്ങള്‍ വിജയ് ഇരട്ട വേഷങ്ങളില്‍ എത്തിയിരുന്നു. അഴകിയ തമിഴ്മകന്‍, കത്തി, ബിഗില്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇത് നാലാം തവണയാണ് വിജയ് തന്റെ പുതിയ ചിത്രത്തിലൂടെ ഇരട്ട വേഷത്തില്‍ എത്തുന്നത്. ഒരു മാനസിക രോഗിയായി വിജയ് എത്തുമ്പോള്‍ ആരാധകര്‍ അത് എങ്ങനെ സ്വകരിക്കും എന്ന കാര്യവും പ്രധാനമാണ്.

പ്രശസ്തനായ ഒരു വ്യക്തി തന്നെ പ്രണയിക്കുന്നു എന്ന് തോന്നിക്കുന്ന മാനസികാവസ്ഥയിലൂടെ കടന്ന് പോകുന്ന ഒരു വ്യക്തിയായിട്ടാണ് താരം സിനിമയില്‍ എത്തുന്നത്. വംശി പെടിപ്പള്ളിയുടെ സംവിധാനത്തിലൊരുങ്ങുന്ന ഈ ചിത്രം മാര്‍ച്ചില്‍ ഷൂട്ട് ചെയ്യാനാരംഭിക്കുമെന്ന വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. സിനിമയിലെ നായികയെ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.