മനോബാലയ്ക്ക് നേരിട്ടെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ച് വിജയ്!!!

അന്തരിച്ച നടന്‍ മനോബാലയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നേരിട്ടെത്തി വിജയ്. മനോബാലയുടെ വിയോഗം തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മനോബാല അന്തരിച്ചത്. 69-ാം വയസ്സിലാണ് നടനായും സംവിധായകനായും തിളങ്ങിയ…

അന്തരിച്ച നടന്‍ മനോബാലയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നേരിട്ടെത്തി വിജയ്.
മനോബാലയുടെ വിയോഗം തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മനോബാല അന്തരിച്ചത്. 69-ാം വയസ്സിലാണ് നടനായും സംവിധായകനായും തിളങ്ങിയ അഭിനയപ്രതിഭ വിട പറഞ്ഞത്. താരലോകം ഒന്നടങ്കം മനോബാലയ്ക്ക് സോഷ്യല്‍മീഡിയയിലൂടെ ആദരാഞ്ജലി നേര്‍ന്നിരുന്നു.

ഇപ്പോഴിതാ മനോബാലയെ അവസാനമായി നേരില്‍ കാണാനെത്തിയ വിജയ്‌യുടെ ചിത്രങ്ങളും വീഡിയോകളുമാണ് വൈറലാകുന്നത്. തെരി, നന്‍പന്‍, തുപ്പാക്കി, തലൈവ, വേട്ടൈക്കാരന്‍, ബിഗില്‍ തുടങ്ങി ചിത്രങ്ങളില്‍ വിജയ്‌ക്കൊപ്പം മനോബാലയുമുണ്ടായിരുന്നു.

ഭാരതി രാജയുടെ അസിസ്റ്റന്റ് ആയാണ് മനോബാല തമിഴ് ചലച്ചിത്ര മേഖലയിലേക്ക് ചുവടുവച്ചത്. മുപ്പത്തിയഞ്ച് വര്‍ഷത്തിനിടെ നാല്‍പ്പതോളം സിനിമകള്‍ ഏദേദഹം സംവിധാനവും ചെയ്തു. ചന്ദ്രമുഖി, അന്യന്‍, തമ്പി, യാരെടി നീ മോഹിനി അടക്കം ചിത്രങ്ങളില്‍ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.

മലയാളത്തില്‍ ജോമോന്റെ സുവിശേഷങ്ങളിലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. മനോബാലയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് മമ്മൂട്ടിയും ദുല്‍ഖറും എത്തിയിരുന്നു. പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകയുമായ മനോബാലയുടെ വിയോഗ വാര്‍ത്ത ഏറെ വേദനിപ്പിച്ചുവെന്നാണ് മമ്മൂട്ടി കുറിച്ചത്.

‘RIP മനോബാല സര്‍! നിങ്ങള്‍ എല്ലായ്‌പ്പോഴും ഊഷ്മളതയും ദയയുമുള്ള ആളായിരുന്നു. നിരന്തരം ഞങ്ങളെ ചിരിപ്പിച്ചു. ഞങ്ങള്‍ ഒന്നിച്ച സിനിമകളില്‍ നല്ല ഓര്‍മ്മകള്‍ മാത്രമെ എനിക്കുള്ളൂ’, എന്നായിരുന്നു ദുല്‍ഖര്‍ അനുശോചന കുറിപ്പില്‍ പറഞ്ഞത്.