Film News

എനിക്കും പ്രശ്‌നങ്ങള്‍ ഉണ്ട്..! തുറന്ന് പറഞ്ഞ് വിജയ് സേതുപതി..!

വിജയ് സേതുപതിയെ ഇഷ്ടമില്ലാത്ത സിനിമാ പ്രേമികള്‍ ഉണ്ടാവില്ല… ഇതിനോടകം തന്നെ ഒരുപാട് സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ താരത്തിന് മലയാളി സിനിമാ പ്രേമികള്‍ക്കിടയിലും വലിയ സ്വീകാര്യതയാണ്. മക്കള്‍ സെല്‍വം എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന വിജയ് സേതുപതി സിനിമകള്‍്ക്ക് വേണ്ടിയും ആരാധകര്‍ കാത്തിരിക്കുകയാണ്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കാതുവാക്കുല രണ്ടു കാതല്‍ എന്ന സിനിമയാണ് വിജയ് സേതുപതിയുടെ പുറത്ത് വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.

നയന്‍താര, സാമന്ത എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മൂന്ന് സൂപ്പര്‍സ്റ്റാറുകള്‍ ഒരുമിച്ച് എത്തുന്ന സിനിമ എന്ന നിലയ്ക്ക് ഈ ചിത്രത്തിന് വേണ്ടി ആരാധകര്‍ കട്ട വെയ്റ്റിംഗിലാണ്. ഇപ്പോഴിതാ സിനിമയുടെ റിലീസ് അടുത്തിരിക്കെ.. നടന്‍ തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. തന്നെ ഒരിക്കലും ഒരു മോട്ടിവേഷണന്‍ സ്പീക്കറായി കാണരുത് എന്നാണ് അദ്ദേഹം തുറന്ന് പറയുന്നത്. താന്‍ തന്റെ ജീവിതത്തിലെ ചില അനുഭവങ്ങള്‍ മാത്രമാണ് പറയുന്നതെന്നും വിജയ് പറയുന്നു..

ഞാന്‍ ആരേയും മോട്ടിവേറ്റ് ചെയ്യുന്നതല്ല…എന്റെ അനുഭവങ്ങള്‍ മാത്രമാണ് ഞാന്‍ പറയുന്നത്. ആളുകള്‍ എന്തെങ്കിലും ചോദ്യം ചോദിക്കുമ്പോള്‍ എന്റെ ലൈഫ് എക്സ്പീരിയന്‍സ് വെച്ചു മറുപടി പറയുന്നു. അതേസമയം, തന്നെ എനിക്കും പ്രശ്നങ്ങള്‍ ഉണ്ട്. ‘ഞാന്‍ അങ്ങനെ മോട്ടിവേറ്റ് ചെയ്യുന്നതല്ല. ലൈഫിലെ ചില എക്സ്പീരിയന്‍സ് ഷെയര്‍ ചെയ്യുകയാണ് എന്നും വിജയ് പറയുന്നു.

 

 

 

 

Trending

To Top