Film News

ഞാൻ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം ആയിരുന്നു അത്, വിനയ് ഫോർട്ട്

വളരെ  ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് വിനയ് ഫോർട്ട്. നേരുത്തെ തന്നെ അഭിനയത്തിൽ സജീവമായിരുന്നു താരം എങ്കിലും വിനയ് ഫോർട്ട് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും ഏറ്റവും കൂടുതൽ ആരാധകരെ നേടി കൊടുത്തതും പ്രേമം സിനിമ ആയിരുന്നു. പ്രേമം സിനിയിലെ വിമൽ സാർ എന്ന കഥാപാത്രത്തെ ആയിരുന്നു വിനയ് ഫോർട്ട് അവതരിപ്പിച്ചത്. ഈ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ താരവും കൂടുതൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. നിരവധി ചിത്രങ്ങളിൽ നിന്നുള്ള അവസരങ്ങൾ ആണ് അതിനു ശേഷം താരത്തിന് ലഭിച്ചത്. അതെല്ലാം മനോഹരമായി തന്നെ അഭിനയിച്ച് ഭലിപ്പിക്കാനും താരത്തിന് കഴിഞ്ഞു.

അടുത്തിടെ ഒരു ചിത്രത്തിനെ പ്രമോഷൻ പരുപാടിയിൽ വ്യത്യസ്ത ലുക്കിൽ ആയിരുന്നു വിനയ് ഫോർട്ട് എത്തിയത്. വിനയ് ഫോർട്ടിന്റെ ഈ ലൂക്ക് വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നിവിൻ പോളി ഉൾപ്പെടെ ഉള്ളവർ ആയിരുന്നു ഈ പ്രമോഷൻ പരുപാടിയിൽ എത്തിയത്. എന്നാൽ അതിനിടയിലെ വിനയ് ഫോർട്ടിന്റെ ഫേസ് എക്സ്പ്രെഷൻ ഒക്കെ നിരവധി ട്രോളുകൾ ആണ് താരത്തിന് നേടി കൊടുത്തത്. സോഷ്യൽ മീഡിയ ആഘോഷിച്ച തന്റെ മുഖഭാവത്തെ കുറിച്ച് ഇപ്പോൾ മനസ്സ് തുറക്കുകയാണ് വിനയ് ഫോർട്ട്.

താൻ ഒരിക്കലും ആ പരുപാടിയിൽ പങ്കെടുക്കാൻ പാടിലായിരുന്നു എന്നാണ് വിനയ് ഫോർട്ട് പറയുന്നത്. തനിക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം ആയിരുന്നു ആ പരുപാടിയിൽ പങ്കെടുത്തത് എന്നാണ് താരം പറയുന്നത്. നിവിൻ പോളിയെ പോലൊരു താരത്തിനൊപ്പം താൻ ഒരിക്കലും ആ പരുപാടിയിൽ പങ്കെടുക്കരുതായിരുന്നു. കാരണം എല്ലാവര്ക്കും ചോദിക്കാൻ ഉള്ളത് നിവിനോട് മാത്രമായിരുന്നു. നിവിനോട് ചോദിക്കാനുള്ള ചോദ്യം മാത്രമേ അവരുടെ കയ്യിൽ ഉണ്ടായിരുന്നുളൂ. താൻ അവിടെ ഉണ്ടെന്ന് പോലും ആരും കണ്ടില്ല. അത് തന്റെ തെറ്റ് ആയിരുന്നു എന്നും അവിടെ ഇരുന്നു ബോർ അടിച്ചപ്പോഴുള്ള തന്റെ ഫേസ് എക്സ്പ്രെഷൻ ആണ് പിന്നീട് ട്രോൾ ആയി വന്നത് എന്നും വിനയ് ഫോർട്ട് പറയുന്നു.

 

 

 

 

 

 

Trending

To Top