Film News

സിനിമാ ഇന്‍ഡസ്ട്രിയില്‍ കാഴ്ചയില്‍ കണക്ട് ആയത് ഒരേയൊരു നടി: മനസ്സ് തുറന്ന് വിനായകന്‍

സിനിമ സെറ്റില്‍ എത്തിയാല്‍ പൊതുവേ ആരോടും സംസാരിക്കാത്ത വ്യക്തിയാണ് താനെന്നും അത് തന്റെ ഇന്‍ഡസ്ട്രി സ്വഭാവമാണെന്നും നടന്‍ വിനായകന്‍. ഒരുത്തീ യുടെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.

താന്‍ ഇന്‍ഡസ്ട്രിയില്‍ പോകുന്നത് സംസാരിക്കാന. ‘ഞാന്‍ അങ്ങനെ, ഞാന്‍ ഇങ്ങനെ’ എന്ന് പറഞ്ഞിരിക്കുന്നതല്ല തന്റെ രീതി, വിനായകന്‍ പറയുന്നു.

‘ആരുമായും ഞാന്‍ സംസാരിക്കാറില്ല. പൊതുവെ അങ്ങനെയാണ്. റിയല്‍ ലൈഫിലും ഞാന്‍ അങ്ങനെയാണ്. റിയല്‍ ലൈഫില്‍ പെട്ടെന്ന് അങ്ങനെ കണക്ടാവില്ല. എന്തിനാണ് അത്. അങ്ങനെ കണക്ടായ ഒരേ ഒരു സൗഹൃദം ശ്രയ റെഡ്ഡിയുമായിട്ടാണ്.

തമിഴ് പടത്തില്‍ എനിക്കൊപ്പം അഭിനയിച്ച പെണ്ണാണ് ശ്രയ. ഞാന്‍ അവിടെ ചെന്ന് ഇറങ്ങിയപ്പോള്‍ 15 മീറ്റര്‍ ദൂരെ നിന്നാണ് അവരെ കാണുന്നത്. ഞങ്ങള്‍ ഇങ്ങനെ അടുത്തേക്ക് നടന്നു വരുന്നത് തന്നെ 15 കൊല്ലം മുന്‍പുള്ള കൂട്ടുകാരെപ്പോലെയാണ്, വിനായകന്‍ പറഞ്ഞു. ഒരു സ്പാര്‍ക്ക് ആണോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ സ്പാര്‍ക്ക് എന്നത് തമാശ വാക്കല്ലെന്നും അതാണ് റിയാലിറ്റിയെന്നും വിനായകന്‍ പറഞ്ഞു.

Trending

To Top