ഹരീഷ് ശിവരാമകൃഷ്ണന്റെ വീഡിയോയ്ക്ക് അസഭ്യ തലക്കെട്ടുമായി വിനായകന്‍

സാമൂഹിക രാഷ്ട്രീയ സിനിമാ വിഷയങ്ങളിൽ സോഷ്യല്‍മീഡിയയില്‍ വ്യത്യസ്ത രീതികളിലുള്ള പോസ്റ്റുകളിട്ട് അഭിപ്രായം പങ്കുവെക്കുന്നയാളാണ് നടന്‍ വിനായകന്‍. ഇപ്പോഴിതാ താരം പുതിയൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. അസഭ്യമായ വാക്ക് ഉപയോഗിച്ചുകൊണ്ടാണ് താരം ഈ ചിത്രം പങ്കു വെച്ചിരിക്കുന്നത്. ഗായകന്‍…

സാമൂഹിക രാഷ്ട്രീയ സിനിമാ വിഷയങ്ങളിൽ സോഷ്യല്‍മീഡിയയില്‍ വ്യത്യസ്ത രീതികളിലുള്ള പോസ്റ്റുകളിട്ട് അഭിപ്രായം പങ്കുവെക്കുന്നയാളാണ് നടന്‍ വിനായകന്‍. ഇപ്പോഴിതാ താരം പുതിയൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. അസഭ്യമായ വാക്ക് ഉപയോഗിച്ചുകൊണ്ടാണ് താരം ഈ ചിത്രം പങ്കു വെച്ചിരിക്കുന്നത്. ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ പാടുന്ന ഒരു വീഡിയോയുടെ ചിത്രമാണ് ഇത്. ഫേസ്ബുക്കില്‍ ആണ് താരം ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. വിനായകന്റെ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

https://www.facebook.com/vinayakanactor/posts/481355190018250?__cft__[0]=AZWv89zl2FX3cMmh1cdYMeCxtiIM3WnC41lfh0UujIfMdyoEdeNHDh2rkuBiNX9tkJd3F2hAHRU58u5JWntj42DqduSqvCSt-oJu26xVuSj-LGmtYw-Ipd9wzcIiN6AjWDIYTb8NwG0ADPNoCREF8r2n&__tn__=%2CO%2CP-R

മലയാള ഗാനങ്ങളുടെ കവര്‍ വേര്‍ഷന്‍ ഒരുക്കി ശ്രദ്ധേയനായ ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. യേശുദാസും മിന്‍മിനിയും ചേര്‍ന്ന് ആലപിച്ച ‘നീലരാവിലിന്നു നിന്റെ താരഹാരമിളകി’ എന്ന ഗാനം ആലപിക്കുന്ന ഹരീഷിന്റെ വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് ”തീട്ടം” എന്നാണ് വിനായകന്‍ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് വിനായകനേയും ഹരീഷിനേയും വിമര്‍ശിച്ച് കമന്റുകള്‍ ഇടുന്നത്. അതേസമയം പതിവില്ലാതെ വിനായകന്‍ ക്യാപ്ഷന്‍ ഇട്ടതിനേയും ആളുകള്‍ വിമര്‍ശിക്കുന്നുണ്ട്. ‘ങെ ഗഞ്ചാ വിനയാകന്‍ ആദ്യമായി ക്യാപ്ഷന്‍ ഇട്ടെന്നൊ? അപ്പൊ ഐറ്റം പുതിയതാ” എന്നാണ് ഒരു കമന്റ്. സാധാരണയായി ചിത്രങ്ങളും അവ്യക്തമായ വാക്കുകളും മാത്രമായിരിക്കും വിനായകൻ ഫേസ്ബുക്കിൽ കുറിക്കുക.