പൃഥ്വിരാജ് അടുത്തൂടെ പോയാല്‍ എനിക്ക് നെഞ്ചിടിപ്പാണ്!! വിന്‍സി അലോഷ്യസ്

റിയാലിറ്റി ഷോയിലൂടെ സിനിമാ രംഗത്ത് എത്തിയ നടിയാണ് വിന്‍സി അലോഷ്യസ്. മലയാളത്തിന് പുറമെ ഇപ്പോള്‍ ബോളിവുഡ് സിനിമാ രംഗത്തേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. ഇപ്പോഴിതാ മലയാളത്തിലെ നടനും സംവിധായകനും നിര്‍മ്മാതാവുമായി എല്ലാം തിളങ്ങുന്ന ആരാധകരുടെ…

റിയാലിറ്റി ഷോയിലൂടെ സിനിമാ രംഗത്ത് എത്തിയ നടിയാണ് വിന്‍സി അലോഷ്യസ്. മലയാളത്തിന് പുറമെ ഇപ്പോള്‍ ബോളിവുഡ് സിനിമാ രംഗത്തേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. ഇപ്പോഴിതാ മലയാളത്തിലെ നടനും സംവിധായകനും നിര്‍മ്മാതാവുമായി എല്ലാം തിളങ്ങുന്ന ആരാധകരുടെ പ്രിയ താരം പൃഥ്വിരാജിനെ കുറിച്ച് വിന്‍സി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ജനഗണമന എന്ന ചിത്രത്തിലാണ് വിന്‍സി പൃഥ്വിരാജിന് ഒപ്പം അഭിനയിച്ചിട്ടുള്ളത്.

ഡയലോഗ് പഠിക്കാന്‍ അദ്ദേഹം ജീനിയസ് ആണെന്നാണ് വിന്‍സി ബിഹൈന്‍ഡ് വുഡ്‌സിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ വെച്ച് പറഞ്ഞത്. നമ്മള്‍ എട്ടു ദിവസം കൊണ്ട് പഠിക്കുന്ന ഡയലോഗ് ആണ് പുള്ളി അരമണിക്കൂര്‍ കൊണ്ട് പഠിച്ച് തെറ്റാതെ പറയുന്നത്.. ഇത് ഞാന്‍ വീക്ഷിച്ച് അറിഞ്ഞതാണ്. സിനിമയില്‍ കോര്‍ട്ടിലെ സീനില്‍ ഇന്ത്യ ആരുടേയും തന്തയുടെ വകയല്ല.. എന്ന് ഒരു മുഴുനീള ഡയലോഗ് ഉണ്ട്.. ആ നീണ്ട ഡയലോഗ് ഒറ്റ ഷോട്ടിലാണ് അദ്ദേഹം പറഞ്ഞ് അഭിനയിച്ചത് എന്ന് വിന്‍സി പറയുന്നു.

സെറ്റില്‍ വരുന്നു ഡയലോഗ് വായിക്കുന്നു ഉടനെ പഠിച്ച് അഭിനയിക്കുന്നു അതാണ് പുള്ളിയുടെ രീതി എന്നും വിന്‍സി പറയുന്നു.. എനിക്ക് തോന്നുന്നു തലേ ദിവസം വീട്ടില്‍ ഇരുന്ന ഡയലോഗ് എല്ലാം കുത്തിയിരുന്ന് പഠിക്കുന്നത് ആയിരിക്കുമെന്ന് എന്നും വിന്‍സി പൃഥ്വിരാജിനെ കുറിച്ച് തമാശയായി പറഞ്ഞു. അതേസമയം, ഇതേ കുറിച്ച് ഞാന്‍ ഇതുവരെ അദ്ദേഹത്തോട് ചോദിച്ചിട്ടില്ലെന്നും

എനിക്ക് പൃഥ്വിരാജ് അടുത്തൂടെ പോകുമ്പോള്‍ പോലും നെഞ്ചിടിപ്പ് ആണെന്നും അത് എന്തിനാണ് എന്ന് എനിക്ക് അറിയില്ലെന്നും വിന്‍സി പറയുന്നു,, ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല.. എന്നാലും.. പൃഥ്വിരാജിനെ കാണുമ്പോള്‍ നെഞ്ചിടിപ്പ് കൂടും എന്നാണ് വിന്‍സി പറയുന്നത്.