ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം തന്നിലേക്ക് എത്തിയ സൗഭാഗ്യമാണിത്, സന്തോഷം പങ്കുവെച്ച് വിന്ദുജ

ബാലതാരമായി എത്തി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് വിന്ദുജ, ഒരൊറ്റ കഥാപാത്രത്തിൽ കൂടി തന്നെ ഏറെ ശ്രദ്ധ നേടിയ താരമാണ് വിന്ദുജ, മോഹൻലാൽ നായകനായ പവിത്രം എന്ന ചിത്രത്തില്‍ ചേട്ടച്ഛന്റെ മീനാക്ഷിയായി എത്തിയ വിന്ദുജ…

ബാലതാരമായി എത്തി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് വിന്ദുജ, ഒരൊറ്റ കഥാപാത്രത്തിൽ കൂടി തന്നെ ഏറെ ശ്രദ്ധ നേടിയ താരമാണ് വിന്ദുജ, മോഹൻലാൽ നായകനായ പവിത്രം എന്ന ചിത്രത്തില്‍ ചേട്ടച്ഛന്റെ മീനാക്ഷിയായി എത്തിയ വിന്ദുജ മലയാളികളുടെ മനസ്സ് കീഴടക്കി. ഇന്നും വിന്ദുജ മലയാളികളുടെ മീനാക്ഷി തന്നെയാണ്, സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് വിന്ദുജ സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തത്. ‘ആക്ഷന്‍ ഹീറോ ബിജു’ ചിത്രത്തിലാണ് വിന്ദുജ അവസാനമായി എത്തിയത്. വിന്ദുജ ഇപ്പോൾ താമസിക്കുന്നത് മലേഷ്യയിൽ ആണ്, അവിടെ തന്റെ ഭർത്താവിനും മകൾക്കും ഒപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് താരം.

വിന്ദുജ നടി മാത്രമല്ല ഒരു കലാതിലകം കൂടിയാണ്, ഇപ്പോൾ താരത്തിന്റെ ജീവിതത്തിലേക്ക് മറ്റൊരു സന്തോഷം എത്തിയിരിക്കുകയാണ്, നൃത്തത്തിലും സംഗീതത്തിലുമായി ഡോക്ടറേറ്റ് നേടിയിരിക്കുകയാണ് താരത്തിനിപ്പോൾ, ഏഴു വര്‍ഷം നീണ്ട പരിശ്രമത്തിന്റെ ഫലമായാണ് ഡോക്ടറേറ്റ് ലഭിച്ചത്. ഈ പ്രായത്തില്‍ തന്നെ ഡോക്ടറേറ്റ് ലഭിച്ചത് ഭാഗ്യവും ദൈവാനുഗ്രഹവുമായി കരുതുന്നുവെന്നും നൃത്തവും പാട്ടും പോലെയാണ് അഭിനയത്തെയും കാണുന്നതെന്നും വിന്ദുജ പറയുന്നു

1991ല്‍ കാസര്‍കോട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കലാതിലകമായിരുന്ന വിന്ദുജ  കലോത്സവത്തിൽ നിറസാന്നിധ്യമായിരുന്നതും മാധ്യമങ്ങൾ ഏറെ ആഘോഷമാക്കിയിരുന്നു.ഭർത്താവ് രാജേഷ് കുമാറിനും മകൾ നേഹയ്ക്കും ഒപ്പം മലേഷ്യയിൽ ആണെങ്കിലും താരം ഇടയ്ക്കിടെ കേരളത്തിൽ വന്ന് പോകാറുണ്ട്. മലേഷ്യയിലും കേരളത്തിലുമായി വിന്ദുജ നൃത്ത വിദ്യാലങ്ങളും നടത്തുന്നുണ്ട്.