ചക്കപ്പഴത്തിലെ സുമേഷ് വിവാഹിതനാകുന്നു, തന്റെ വധുവിനെ പരിചയപ്പെടുത്തി താരം

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടി പരിപാടിയാണ് ചക്കപ്പഴം. ഉപ്പും മുളകിന് പകരമായാണോ ചക്കപ്പഴം വരുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. ഏത് പരിപാടി വന്നാലും ഉപ്പും മുളകും അതേ പോലെ…

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടി പരിപാടിയാണ് ചക്കപ്പഴം. ഉപ്പും മുളകിന് പകരമായാണോ ചക്കപ്പഴം വരുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. ഏത് പരിപാടി വന്നാലും ഉപ്പും മുളകും അതേ പോലെ തുടരണമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. പുതിയ പരിപാടിയാണ് ഇതെന്നും ഉപ്പും മുളകുമായി ബന്ധമില്ലെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. തുടക്കത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചെങ്കിലും പിന്നീട് എല്ലാവരും ഈ പരിപാടി ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത്, റാഫി, സബീറ്റ ജോര്‍ജ്, ശ്രുതി രജനീകാന്ത്, അര്‍ജുന്‍ സോമശേഖര്‍ തുടങ്ങി വന്‍താരനിരയാണ് ചക്കപ്പഴത്തിനായി അണിനിരന്നിട്ടുള്ളത്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് അർജുൻ ചക്കപ്പഴത്തിൽ നിന്നും പിന്മാറിയത്, താരം പിന്മാറിയത് വലിയ വാർത്ത ആയിരുന്നു.

അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് താരങ്ങളെല്ലാം മുന്നേറുന്നത്. ചക്കപ്പഴത്തിലൂടെയാണ്. ചക്കപ്പഴത്തിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് റാഫി, ടിക് ടോക്ക് പ്രേക്ഷകരുടെ ഇടയില്‍ സുപരിചിതനായ റാഫി വളരെ ചെറിയ സമയം കൊണ്ടാണ് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കനായത്. പ്രായവ്യാത്യാസമില്ലാതെ യൂത്തും കുടുംബപ്രേക്ഷകരും ഇന്ന് ഇദ്ദേഹത്തിന്റെ ഫാന്‍സ് ലിസ്റ്റിലുണ്ട്. അച്ഛന്‍, അമ്മ സഹോദരങ്ങള്‍ എന്നിങ്ങനെ 5 പേര് അടങ്ങുന്ന ചെറിയ കുടുബംമാണ് റാഫിയുടേത്. നല്ലൊരു നടന്‍ ആകുക എന്ന ആഗ്രഹത്തോടൊപ്പം തന്നെ വീട്ടിലെ കാര്യങ്ങള്‍ നല്ലത് പോലെ നോക്കി സന്തോഷത്തോടെ ജീവിക്കുക എന്നതാണ് ഈ ചെറുപ്പക്കാരന്റെ സ്വപ്നം

ഇപ്പോൾ തന്റെ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് റാഫി, താരം വിവാഹിതനാകുകയാണ്, ടിക് ടോകിൽ കൂടി പ്രശസ്തയായ മഹീനയെ ആണ് താരം വിവാഹം കഴിക്കാൻ പോകുന്നത്, മഹീന തന്നെയാണ് വിവരം പുറത്ത് വിട്ടത്, ഇരുവരും ഒന്നിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് വിവാഹ കാര്യം പുറത്ത് വിട്ടത്. നിരവധി പേരാണ് ഇരുവർക്കും ആശംസ നേർന്ന് എത്തുന്നത്.

ഒരുപാട് കഷ്ടപ്പാടും പ്രതിസന്ധി ഘട്ടങ്ങളും തരണം ചെയ്താണ് റാഫി ഇന്ന് കാണുന്ന നിലയില്‍ എത്തിയത്. ഇപ്പോഴിത ജീവിതത്തിലെ ആ പ്രതിസന്ധിഘട്ടങ്ങള കുറിച്ച്‌ മനസ് തുറന്ന് റാഫി. ഒരു അഭിമുഖത്തിലാണ് റാഫി തന്റെ മനസ്സ് തുറന്നത്. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ അതിജീവിച്ചിട്ടാണ് ഇവിടെ വരെ എത്തിയത്. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇവിടെ വരെ എത്തിയതും അങ്ങനെ തന്നെയാണ്. ഇപ്പോഴും സെലിബ്രിറ്റി ഒന്നും ആയിട്ടില്ല.നമ്മള്‍ സാധരണക്കാരനാണ്. അതുപോലെ നമ്മളേയും എല്ലാവരും സാധാരണക്കാരനായി കാണുക. അങ്ങനെ ജീവിക്കാനാണ് ആഗ്രഹമെന്നും റാഫി പറഞ്ഞിരുന്നു