വിനോദ് തോമസിന്റെ മരണകാരണം പുറത്ത്!!!

യുവനടന്‍ വിനോദ് തോമസിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. സഹതാരങ്ങളൊക്കെ വിനോദിന് അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു. വലിയ ഞെട്ടലാണ് വിനോദിന്റെ മരണമുണ്ടാക്കിയിരിക്കുന്നത്. കാറില്‍ അബോധാവസ്ഥയിലാണ് വിനോദിനെ കണ്ടെത്തിയത്. ഇപ്പോഴിതാ വിനോദിന്റെ മരണകാരണം പുറത്തുവന്നിരിക്കുകയാണ്. കാര്‍ബണ്‍ മോണോക്സൈഡ്…

യുവനടന്‍ വിനോദ് തോമസിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. സഹതാരങ്ങളൊക്കെ വിനോദിന് അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു. വലിയ ഞെട്ടലാണ് വിനോദിന്റെ മരണമുണ്ടാക്കിയിരിക്കുന്നത്. കാറില്‍ അബോധാവസ്ഥയിലാണ് വിനോദിനെ കണ്ടെത്തിയത്.

ഇപ്പോഴിതാ വിനോദിന്റെ മരണകാരണം പുറത്തുവന്നിരിക്കുകയാണ്. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് വിനോദ് തോമസിന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് മരണ കാരണം പുറത്തുവന്നത്.

ഇന്നലെ വൈകുന്നേരമാണ് വിനോദിനെ കാറില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സംസ്‌കാരം മറ്റന്നാള്‍ മുട്ടമ്പലം പൊതു ശ്മശാനത്തില്‍ നടക്കും. പാമ്പാടിയിലെ ബാറിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് വിനോദിനെ കണ്ടെത്തിയത്.

കാറില്‍ കയറിയ വിനോദ് കുറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്നാണ് ബാറിലെ സുരക്ഷാ ജീവനക്കാരന്‍ കാറിനടുത്തെത്തി നോക്കിയപ്പോഴാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സ്റ്റാര്‍ട്ട് ആക്കി കിടന്ന കാറില്‍ എ.സി ഓണാക്കി ഗ്ലാസ് പൂട്ടിയിരുന്നു. ഇത് ശ്വസിച്ചാണ് വിനോദ് തോമസിന്റെ മരണത്തിനിടയാക്കിയത്.

നത്തോലി ഒരു ചെറിയ മീനല്ല, അയ്യപ്പനും കോശിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ വിനോദ് ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.