‘അറക്കല്‍ ആയിഷ പോരാട്ട വീര്യത്തിന്റെ ആള്‍രൂപം’..!! ശ്രദ്ധേയമായ കുറിപ്പ്..!

2011 ല്‍ പുറത്തിറങ്ങിയ ഒരു മള്‍ട്ടി സ്റ്റാര്‍ സിനിമയായിരുന്നു ഉറുമി. ശങ്കര്‍ രാമകൃഷ്ണന്‍ എഴുതിയ കഥയ്ക്ക് സംവിധാനം ഒരുക്കിയത് സന്തോഷ് ശിവനായിരുന്നു.പോര്‍ച്ചുഗീസുകാരുടെ ചൂഷണങ്ങള്‍ക്കെതിരെ പോരാടിയവരുടെ കഥ പറഞ്ഞ സിനിമയില്‍ പൃഥ്വിരാജ്, പ്രഭു ദേവ, ജെനീലിയ…

2011 ല്‍ പുറത്തിറങ്ങിയ ഒരു മള്‍ട്ടി സ്റ്റാര്‍ സിനിമയായിരുന്നു ഉറുമി. ശങ്കര്‍ രാമകൃഷ്ണന്‍ എഴുതിയ കഥയ്ക്ക് സംവിധാനം ഒരുക്കിയത് സന്തോഷ് ശിവനായിരുന്നു.പോര്‍ച്ചുഗീസുകാരുടെ ചൂഷണങ്ങള്‍ക്കെതിരെ പോരാടിയവരുടെ കഥ പറഞ്ഞ സിനിമയില്‍ പൃഥ്വിരാജ്, പ്രഭു ദേവ, ജെനീലിയ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ സിനിമയിലെ കഥാപാത്രം ആയിരുന്ന അറയ്ക്കല്‍ ആയിഷയെ കുറിച്ചുള്ള ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്… കുറിപ്പിന്റെ പ്രസക്ത ഭാഗത്തിലേക്ക്.. അറക്കല്‍ ആയിഷ..

കണ്ണില്‍ തീയും കൈയ്യില്‍ ആയുധവും നോട്ടത്തില്‍ ശത്രുക്കളെ വരെ മുള്‍ മുനയില്‍ നിര്‍ത്തുന്ന രൗദ്രവും കൊണ്ട് നടക്കുന്നവള്‍. വട്ടം ചേര്‍ന്ന് മാനഭംഗപ്പെടുത്തുവാന്‍ 10 പറങ്കികളില്‍ 9 പേരെയും കൊന്നിട്ട് ആ കഥ പറയുവാന്‍ ഒരാളെ തിരിച്ചയച്ചവള്‍. ഉറുമി എന്ന സിനിമ ഒട്ടുമിക്ക ആള്‍ക്കാരുടേയും മനം കവര്‍ന്ന ഒന്നാണ്. ഒരു പക്ഷേ മലയാള സിനിമകളില്‍ ചരിത്രപരമായ പഴയ കാലങ്ങളെ കാണിച്ചിരുന്നതില്‍ വെച്ച് ശക്തമായ കഥാപാത്രങ്ങളുടെ എണ്ണം

എടുത്താല്‍ അതിന്റെ മുകളില്‍ ആയിഷയുടെ പേര് ഉണ്ടാകാന്‍ സാധ്യതയുണ്ട്. പറങ്കികള്‍ പട നയിച്ച് കുലം മുടിപ്പിക്കുന്ന സമയങ്ങളില്‍ കൊട്ടാരത്തില്‍ ഉണ്ടായിരുന്ന പുരുഷ കേസരികളെക്കാള്‍ കൂടുതല്‍ പറങ്കികള്‍ ഭയന്നിരുന്നത് ആയിഷയെ ആയിരിക്കണം. പറയേണ്ടത് പറയേണ്ട നേരത്ത് മുഖം നോക്കാതെ പറയുവാനും ചെയ്യേണ്ടത് ചെയ്യുവാനും മടിക്കാത്ത ആയിഷ സത്യം പറഞ്ഞാല്‍ വളരെ കരുത്തുറ്റ ഒരു സ്ത്രീ കഥാപാത്രമാണ്.

സ്ത്രീകള്‍ വെറും sexy lamp ആയി മാറുന്ന സിനിമകള്‍ ഇറങ്ങുന്ന ഈ കാലഘട്ടത്തില്‍ ശരിക്കും പഠിക്കേണ്ടിയിരിക്കുന്ന ഒരു കഥാപാത്രമാണ് ആയിഷ.. എന്നാണ് കുറിപ്പില്‍ പറയുന്നത്. സിനിമയിലെ കേന്ദ്ര കഥാപാത്രമായ കേളുപോലും അടിയറവ് പറഞ്ഞ കുറച്ചുപേരില്‍ ഒരാളാണ് ആയിഷ എന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒടുവില്‍ കേളു മരിച്ചെന്ന് കേള്‍ക്കുമ്പോഴും ഒന്നു പൊട്ടക്കരയുക പോലും ചെയ്യാതെ തന്നെ വിശ്വസിച്ച് കൂടെ ഇറങ്ങി വന്നവര്‍ക്ക് കരുത്തായി നില്‍ക്കു ആയിരുന്നു ആയിഷ എന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു..