‘പ്രേമിച്ചാല്‍ മുട്ട് കാല്‍ തല്ലി ഒടിക്കും’ എന്ന് അമ്മ..! പ്രണയത്തെ കുറിച്ച് അരുണും നിമ്മിയും..!!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനാണ് അരുണ്‍ ഗോപന്‍. സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോ വഴിയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. അരുണിന്റെ ജീവിത പങ്കാളി നിമ്മിയേയും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. അവതാരികയായും വ്‌ളോഗറായും പ്രേക്ഷകരുടെ മനസ്സില്‍ ഇടം…

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനാണ് അരുണ്‍ ഗോപന്‍. സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോ വഴിയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. അരുണിന്റെ ജീവിത പങ്കാളി നിമ്മിയേയും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. അവതാരികയായും വ്‌ളോഗറായും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ വ്യക്തിയാണ് നിമ്മി. ഇപ്പോഴിതാ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ പ്രണയത്തെ കുറിച്ച് ഇരുവരും പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പ്രണയം തുറന്ന് പറഞ്ഞപ്പോള്‍ തന്റെ വീട്ടില്‍ യാതൊരു പ്രശ്‌നവും ഉണ്ടായില്ലെന്നും എന്നാല്‍ നിമ്മിയ്ക്ക് ആ സാഹചര്യം നേരെ തിരിച്ചും ആയിരുന്നു എന്നാണ് അരുണ്‍ ഗോപന്‍ പറയുന്നത്.

നിമ്മിയുടെ കുടുംബത്തിന് പ്രണയ വിവാഹം എന്ന് കേള്‍ക്കുന്നത് തന്നെ ഒരു അപരാധമാണ് എന്ന അഭിപ്രായം ആയിരുന്നു. ഗ്രാമത്തില്‍ ജീവിച്ചുവളര്‍ന്ന അവരെപ്പോലെയുള്ളവര്‍ക്ക് പ്രണയവിവാഹത്തെക്കുറിച്ച് പറഞ്ഞാല്‍ അത്ര പെട്ടെന്നൊന്നും ദഹിക്കില്ലായിരുന്നു എന്നാണ് നിമ്മി താന്‍ നേരിട്ട സാഹചര്യത്തെ കുറിച്ച് പറയുന്നത്. ഒന്നിച്ച് ഒരു ഷോയില്‍ പങ്കെടുക്കുമ്പോഴാണ് അരുണും നിമ്മിയും കണ്ടുമുട്ടുന്നത്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് തന്നെയായിരുന്നു അതെന്നാണ് അരുണ്‍ പറയുന്നത്. ഒറ്റ നോട്ടത്തില്‍ തന്നെ നിമ്മിയെ ഇഷ്ടമായി..

സംസാരിച്ചപ്പോള്‍ തന്നെ എനിക്ക് ഒരു വൈബ് തോന്നിയിരുന്നു. അവള്‍ എന്റെയാണ് എന്നുതന്നെയായിരുന്നു മനസ്സ് പറഞ്ഞത്. തന്റെ സുഹൃത്ത വഴിയാണ് കൂടുതല്‍ പരിചയപ്പെടുന്നതും. എന്റെ വീട്ടില്‍് പ്രണയം പറയുക എന്നത് വളരെ എളുപ്പമായിരുന്നു.. എന്നാല്‍ നിമ്മിയ്ക്ക് അത് അങ്ങനെ അല്ലായിരുന്നു എന്നാണ് അരുണ്‍ ഗോപന്‍ പറയുന്നത്. എന്റെ അമ്മ ‘അമ്മ അംഗന്‍വാടി ടീച്ചറായിരുന്നു.’പ്രേമിച്ചാല്‍ മുട്ടുകാല്‍ തല്ലിയൊടിക്കുമെന്നായിരുന്നു അമ്മ

പറയാറുള്ളത്. അതുകൊണ്ട് തന്നെ സംഗതി അവതരിപ്പിക്കുക ഒട്ടും എളുപ്പമല്ലായിരുന്നു എന്നാണ് നിമ്മി പറഞ്ഞത്. പക്ഷെ, അമ്മ ഉള്ളിന്റെയുള്ളില്‍ പാവമാണ്. ആദ്യം അരുണുമായുള്ള ബന്ധം വേണ്ടെന്ന് പറഞ്ഞെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു എന്നും നിമ്മി കൂട്ടിച്ചേര്‍ത്തു.