കല്യാണക്കത്തിലും ഒരു കെ.ജി.എഫ്‌ ടച്ച് ആയാലോ? ഇതാ വൈറലായ ആ കല്യാണക്കുറി..!!

സ്വന്തം വിവാഹം എത്രത്തോളം മനോഹരവും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തവുമാക്കാം എന്നതില്‍ ഇപ്പോള്‍ ആളുകള്‍ ഒരു മത്സരം തന്നെയാണ് നടക്കുന്നത്. ചിലര്‍ ആഡംബരം കാട്ടി വിവാഹം കളറാക്കും. മറ്റ് ചിലര്‍ വളരെ ലളിതമായ രീതിയില്‍ വിവാഹം…

സ്വന്തം വിവാഹം എത്രത്തോളം മനോഹരവും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തവുമാക്കാം എന്നതില്‍ ഇപ്പോള്‍ ആളുകള്‍ ഒരു മത്സരം തന്നെയാണ് നടക്കുന്നത്. ചിലര്‍ ആഡംബരം കാട്ടി വിവാഹം കളറാക്കും. മറ്റ് ചിലര്‍ വളരെ ലളിതമായ രീതിയില്‍ വിവാഹം നടത്തി എല്ലാവര്‍ക്കും ഒരു മാതൃകയാകും മറ്റുചിലര്‍ ആകട്ടെ വ്യത്യസ്തമായ എന്തുണ്ട് തന്റെ വിവാഹം ഒന്നു കളറാക്കാന്‍ എന്ന് ആലോചിച്ച് കാര്യങ്ങള്‍ നടത്തും. എന്നാലിപ്പോഴിതാ വിവാഹം കല്യാണക്കത്തില്‍ നിന്ന് തന്നെ വ്യത്യസ്തമാക്കിയിരിക്കുകയാണ് ചന്ദ്രശേഖര്‍ എന്ന വ്യക്തി.

married people1

അതും വിവാഹ ക്ഷണക്കത്തിന് ഒരു കെ.ജി.എഫ് ടച്ച് കൊടുത്താണ് വ്യത്യസ്തമാക്കിയിരിക്കുന്നത്. കെ.ജി.എഫ് രണ്ടാം ഭാഗത്തില്‍ ഇതിനോടകം തന്നെ വൈറലായി മാറിയ നടന്‍ യാഷ് പറയുന്ന ഒരു ഡയലോഗാണ് ഇപ്പോള്‍ അവസരത്തിനൊത്ത് മാറ്റി ക്ഷണക്കത്തില്‍ അച്ചടിച്ച് ചേര്‍ത്തിരിക്കുന്നത്. കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ ഇറങ്ങിയ സമയത്ത് തന്നെ ആരാധകരെ രോമാഞ്ചത്തില്‍ ആഴ്ത്തിയ റോക്കി ഭായ് യുടെ ഡയലോഗ് ആയിരുന്നു

വയലന്‍സ്…വയലന്‍സ്… വയലന്‍സ് എന്ന് തുടങ്ങുന്ന സംഭാഷണം.. ഈ ഡയലോഗ് എത്രത്തോളും ആരാധകരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു എന്നതിന് ഉദാഹരണമാണ് ഈ വിവാഹക്ഷണക്കത്ത്… വിവാഹം.. വിവാഹം..വിവാഹം…എനിക്ക് ഇത് ഇഷ്ടമല്ല.. ഞാന്‍ ഒഴിവാക്കുന്നു… പക്ഷേ എന്റെ ബന്ധുക്കള്‍ക്ക് ഇത് ഇഷ്ടമാണ്…അതുകൊണ്ട് എനിക്ക് ഇത് ഒഴിവാക്കാന്‍ സാധിക്കില്ല

എന്നുമാണ് മറ്റ് വിവരങ്ങള്‍ എല്ലാം കൊടുത്ത ശേഷം കല്യാണക്കത്തില്‍ അവസാനമായി ചേര്‍ത്തിരിക്കുന്നത്. കെജിഎഫും റോക്കി ഭായ് യും ചര്‍ച്ചയായി മാറുന്നതിനോടൊപ്പം ഇത്തരം സംഭവങ്ങളും ശ്രദ്ധ നേടുകയാണ്.