ആരാധകര്‍ കാത്തിരുന്ന സാനിയയുടെ ചിത്രങ്ങള്‍ എത്തി..! നന്ദി അറിയിച്ച് താരം

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ അയ്യപ്പന്‍ ടെലിവിഷന്‍ രംഗത്ത് എത്തുന്നത്. പിന്നീട് ബാലതാരമായിട്ടാണ് സാനിയ അയ്യപ്പന്‌റെ സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റം. ബാല്യകാലസഖി എന്ന സിനിമയിലൂടെയാണ് സാനിയ അഭിനയ രംഗത്തേക്ക് തുടക്കം കുറിച്ചത്. പിന്നീട് ക്വീന്‍…

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ അയ്യപ്പന്‍ ടെലിവിഷന്‍ രംഗത്ത് എത്തുന്നത്. പിന്നീട് ബാലതാരമായിട്ടാണ് സാനിയ അയ്യപ്പന്‌റെ സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റം. ബാല്യകാലസഖി എന്ന സിനിമയിലൂടെയാണ് സാനിയ അഭിനയ രംഗത്തേക്ക് തുടക്കം കുറിച്ചത്. പിന്നീട് ക്വീന്‍ എന്ന സിനിമയിലൂടെയാണ് സാനിയ നടിയായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ലൂസിഫര്‍, ദ പ്രീസ്റ്റ്, കൃഷ്ണന്‍കുട്ടി പണി തുടങ്ങി, സല്യൂട്ട് എന്ന സിനിമകളിലൂടെയാണ് താരം പ്രശസ്തയായത്.

ഇപ്പോഴിതാ തന്റെ ഇരുപതാം വയസ്സില്‍ എത്തിനില്‍ക്കുന്ന താരത്തിന്റെ ജന്മദിനാഘോഷങ്ങളുടെ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുന്നത്. പിറന്നാള്‍ ആഘോഷം കഴിഞ്ഞ ദിവസം ആയിരുന്നു എങ്കിലും ഇതുവരെ സാനിയയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ ചിത്രങ്ങള്‍ ഒന്നും തന്നെ പ്രത്യക്ഷപ്പെട്ടിരുന്നില്ല.

ഇപ്പോഴിതാ ആരാധകര്‍ കാത്തിരുന്ന സാനിയയുടെ ജന്മദിനാഘോഷത്തിന്റെ ഫോട്ടോകള്‍ നടി പങ്കുവെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൂട്ടുകാര്‍ ചേര്‍ന്ന് സാനിയയ്ക്ക് ഒരുക്കി നല്‍കിയ ബെര്‍ത്ത്‌ഡേ സര്‍പ്രൈസ് വീഡിയോ

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. താരം ഏറ്റവും പുതുതായി പങ്കുവെച്ച ആഘോഷ ചിത്രങ്ങളും ആരാധകരുടെ മനം കവരുകയാണ്.

തനിക്ക് ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നടി നന്ദിയും അറിയിക്കുന്നുണ്ട്. റോസ് നിറമായിരുന്നു പിറന്നാളിന്റെ ബാക്ക്ഗ്രൗണ്ട് തീം. അതേ നിറത്തിലുള്ള വസ്തമണിഞ്ഞുകൊണ്ട് ക്യൂട്ട് ലുക്കിലാണ് സാനിയ എത്തിയത്.