മൂന്ന് വര്‍ഷങ്ങള്‍ക്ക് ഒരു ദിലീപ് ചിത്രം തിയേറ്ററുകളിലേക്ക്; വോയ്സ് ഓഫ് സത്യനാഥന്റെ റിലീസ് ഇന്ന്

മൂന്നു വര്‍ഷത്തിന് ശേഷം വീണ്ടുമൊരു ദിലീപ് ചിത്രം ഇന്ന് തിയേറ്ററുകളിലേക്ക്. ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച റാഫി ദിലീപ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഫണ്‍ എന്റെര്‍റ്റൈനെര്‍ ആണ് വോയ്സ് ഓഫ് സത്യനാഥന്‍. ഇന്നലെ കൊച്ചിയിലെ ലുലുമാളില്‍…

മൂന്നു വര്‍ഷത്തിന് ശേഷം വീണ്ടുമൊരു ദിലീപ് ചിത്രം ഇന്ന് തിയേറ്ററുകളിലേക്ക്. ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച റാഫി ദിലീപ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഫണ്‍ എന്റെര്‍റ്റൈനെര്‍ ആണ് വോയ്സ് ഓഫ് സത്യനാഥന്‍. ഇന്നലെ കൊച്ചിയിലെ ലുലുമാളില്‍ നടന്ന ഓഡിയോ ലോഞ്ചില്‍ തടിച്ചു കൂടിയ ജനാവലിക്കു മുന്നില്‍ ചിത്രത്തിലെ പ്രധാന താരങ്ങള്‍ ഉള്‍പ്പെടെ അണിനിരന്ന താര നിബിഡമായ ഓഡിയോ ലോഞ്ച് ആണ് അരങ്ങേറിയത്.

ഫാമിലി എന്റെര്‍റ്റൈനെര്‍ ആയ ഈ ചിത്രം കുടുംബത്തോടൊപ്പം തിയേറ്ററില്‍ എത്തി തന്നെ കാണണമെന്ന് താരങ്ങള്‍ അഭ്യര്‍ത്ഥിച്ചു.ദിലീപിനൊപ്പം ജോജു ജോര്‍ജ്, ജോണി ആന്റണി ,അലന്‍സിയര്‍ ലോപ്പസ്, നാദിര്‍ഷാ, രമേഷ് പിഷാരടി, ബോബന്‍ സാമുവല്‍, ശ്രീകാന്ത് മുരളി, ഉണ്ണിരാജ, സിനോജ് അങ്കമാലി, വീണാ നന്ദകുമാര്‍, സ്മിനു സിജോ തുടങ്ങി നിരവധി താരങ്ങള്‍ ചടങ്ങിലെത്തിയിരുന്നു.

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്,രാജന്‍ ചിറയില്‍എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-മഞ്ജു ബാദുഷ,നീതു ഷിനോജ്,കോ പ്രൊഡ്യൂസര്‍ : രോഷിത് ലാല്‍ വി 14 ലവന്‍ സിനിമാസ്, പ്രിജിന്‍ ജെ പി,ജിബിന്‍ ജോസഫ് കളരിക്കപ്പറമ്പില്‍ (യു ഏ ഇ).ഛായാഗ്രഹണം : സ്വരുപ് ഫിലിപ്പ്,സംഗീതം:അങ്കിത് മേനോന്‍,

എഡിറ്റര്‍:ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം:സമീറ സനീഷ്, കല സംവിധാനം:എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്സണ്‍ പൊടുത്താസ്, മേക്കപ്പ് : റോണക്സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്: സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍ : മുബീന്‍ എം റാഫി, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷിജോ ഡൊമനിക്,റോബിന്‍ അഗസ്റ്റിന്‍,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : മാറ്റിനി ലൈവ്, സ്റ്റില്‍സ് :ശാലു പേയാട്, ഡിസൈന്‍: ടെന്‍ പോയിന്റ്, പി ആര്‍ ഓ പ്രതീഷ് ശേഖര്‍.