ഈദ് ആശംസകളുമായി ”വോയിസ് ഓഫ് സത്യനാഥൻ ‘ ടീം!!

ജനപ്രിയ നായകൻ ദിലീപും റാഫിയും ഒന്നിക്കുന്ന  ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. സിനിമ ഒടുത്തമാസം റിലീസിന് എത്തുകയാണ്. സിനിമയുടെ പുതിയ പോസ്റ്റർ പങ്കിട്ടിരിക്കുകയാണ് ചിത്രത്തിലെ നായകൻ ദിലീപ്. ഈദ്ആ ശംസകൾ നേർന്നുള്ള പോസ്റ്റർ ആണ്…

ജനപ്രിയ നായകൻ ദിലീപും റാഫിയും ഒന്നിക്കുന്ന  ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. സിനിമ ഒടുത്തമാസം റിലീസിന് എത്തുകയാണ്. സിനിമയുടെ പുതിയ പോസ്റ്റർ പങ്കിട്ടിരിക്കുകയാണ് ചിത്രത്തിലെ നായകൻ ദിലീപ്. ഈദ്ആ ശംസകൾ നേർന്നുള്ള പോസ്റ്റർ ആണ് പുറത്തിറക്കിയത്.ഒരു കോമഡി എന്റർടെയ്നറാണ് വോയ്സ് ഓഫ് സത്യനാഥൻ.

ദിലീപിനെ കൂടാതെ ജോജു ജോർജ്ജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലേ ലോപ്പസ്, ജഗപതി ബാബു, സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാർദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണ സിജോ നന്ദകുമാർ, സ്മിനു നന്ദകുമാർ, സ്മിന്നു നന്ദകുമാർ, സ്മിത്ത്,അംബികാ മോഹൻ എന്നിവരും ചിത്രത്തിലുണ്ട്.അനുശ്രീ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് സംവിധായകൻ റാഫി തന്നെയാണ് .സിനിമയുടെ ഷൂട്ടിങ് ഒക്ടോബർ രണ്ടാം വാരത്തോടെ പൂർത്തിയായിരുന്നു. മുംബൈ, ഡൽഹി, രാജസ്ഥാൻ, എറണാകുളം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലായിരുന്നു വോയ്സ് ഓഫ് സത്യനാഥന്റെ ചിത്രീകരണം.ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.