തൃഷ വിവാഹം കഴിക്കാത്തതിന് പിന്നിലെ കാരണം പറഞ്ഞു താരം 

ലോകമെമ്പാടും ആരാധകർ ഉള്ള തെന്നിന്ത്യൻ താരസുന്ദരിയാണ് തൃഷ കൃഷ്ണ . തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ തിളങ്ങിയിട്ടുള്ള താരം 1999ൽ മിസ് ചെന്നൈ പട്ടം നേടിയതോടെ ആണ് ശ്രദ്ധിക്കപ്പെട്ടത്. തമിഴ്, തെലുങ്ക് സിനിമകളിലെ സൂപ്പർതാരങ്ങൾക്കൊപ്പം എല്ലാം…

ലോകമെമ്പാടും ആരാധകർ ഉള്ള തെന്നിന്ത്യൻ താരസുന്ദരിയാണ് തൃഷ കൃഷ്ണ . തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ തിളങ്ങിയിട്ടുള്ള താരം 1999ൽ മിസ് ചെന്നൈ പട്ടം നേടിയതോടെ ആണ് ശ്രദ്ധിക്കപ്പെട്ടത്. തമിഴ്, തെലുങ്ക് സിനിമകളിലെ സൂപ്പർതാരങ്ങൾക്കൊപ്പം എല്ലാം അഭിനയിച്ചിട്ടുള്ള തൃഷ ബോളിവുഡിലും മലയാളത്തിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

പ്രായം കൂടുംതോറും ചെറുപ്പവും സൗന്ദര്യവും കൂടി വരുന്ന തൃഷയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. എന്നാൽ  അധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ല താരം. ഏറ്റവും ഒടുവിൽ മണി രത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം “പൊന്നിയിൻ സെൽവനി”ലാണ് താരം പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിൽ അതീവ സുന്ദരിയായിട്ടാണ് തൃഷയെ കാണാൻ സാധിച്ചത്.

കുറച്ചു വർഷങ്ങൾക്കു മുൻപ്  തൃഷയുടെ വിവാഹം നടന്നിരുന്നു. എന്നാൽ വിവാഹത്തിലേക്ക് എത്തുന്നതിനു മുൻപ് ഈ ബന്ധം മുടങ്ങി പോവുകയായിരുന്നു. വരുൺ മണിയൻ എന്ന നിർമാതാവുമായിട്ടായിരുന്നു തൃഷയുടെ വിവാഹ നിശ്ചയം നടന്നത്.ഇപ്പോൾ വിവാഹിതയാകാൻ തയ്യാർ ആണെങ്കിലും എന്തെങ്കിലും കാരണം കൊണ്ട് വിവാഹ മോചനത്തിൽ എത്തുമോ എന്ന ഭയം തൃഷയെ വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കുന്നു എന്നാണ് പറയുന്നത്.