ഭാര്യയെന്നാല്‍ ലേശം മണ്ണ് പിടിച്ച് ഉരുളക്കിഴങ്ങ് പോലെയാണെന്ന് കിഷോര്‍

പ്രേക്ഷകരുടെ പ്രിയതാരമാണ് കിഷോര്‍. മിമിക്രി പരിപാടികളിലും പാചകപരിപാടികളിലുമൊക്കെ തിളങ്ങി നില്‍ക്കുന്ന കിഷോര്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. ഇപ്പോഴിതാ,ഭാര്യയേയും കാമുകിയേയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ചില പ്രതികരണങ്ങളാണ് വൈറലാകുന്നത്. നഷ്ടപ്രണയത്തെകുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരു സുഖം തോന്നും. പാകമാവാത്ത…

പ്രേക്ഷകരുടെ പ്രിയതാരമാണ് കിഷോര്‍. മിമിക്രി പരിപാടികളിലും പാചകപരിപാടികളിലുമൊക്കെ തിളങ്ങി നില്‍ക്കുന്ന കിഷോര്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. ഇപ്പോഴിതാ,ഭാര്യയേയും കാമുകിയേയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ചില പ്രതികരണങ്ങളാണ് വൈറലാകുന്നത്.

നഷ്ടപ്രണയത്തെകുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരു സുഖം തോന്നും. പാകമാവാത്ത ഷൂ കാലില്‍ തിരുകി കയറ്റിയ ശേഷം അത് ഊരി എടുക്കുമ്പോള്‍ ഒരു സുഖം കിട്ടില്ലേ..അതുപോലെ….
ഭാര്യ എന്നത് ഒരു തുറന്നിട്ട ചന്തയാണ്.
എന്തൊക്കെയാണ് അതില്‍നിന്നും വേണ്ടത് എന്ന് നമ്മള്‍ തന്നെ തിരഞ്ഞെടുക്കണം. ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ആണ് കാമുകി. എല്ലാം മനോഹരമായി പാക്ക് ചെയ്തിട്ടുണ്ടാകും. എന്നാല്‍ അത്ര നല്ലത് ആകണമെന്നില്ല. ഭാര്യ ലേശം മണ്ണ് പിടിച്ച് ഉരുളക്കിഴങ്ങ് പോലെയായിരിക്കും. അതിത്തിരി കഴുകിയാല്‍ അടിപൊളിയാണ്. പലര്‍ക്കും ക്ഷമ ഇല്ലാത്തതുകൊണ്ടാണെന്നും താരം പറഞ്ഞു.