സെറ്റ് സാരിയുടത്ത് മുല്ലപ്പൂവും ചൂടി സ്‌കേറ്റ് ബോര്‍ഡ് യാത്ര! കൈയ്യടിച്ച് നെറ്റിസണ്‍സ്

സാഹസികത ഇഷ്ടപ്പെടുന്നവരുടെ പ്രധാന ഐറ്റമാണ് സ്‌കേറ്റ് ബോര്‍ഡ്. സ്‌കേറ്റ് ബോര്‍ഡ് ഉപയോഗിക്കണമെങ്കില്‍ ദീര്‍ഘനാളത്തെ പരിശീലനം വേണം. അനുയോജ്യമായ വസ്ത്ര ധാരണവും ബോഡി ബാലന്‍സും സ്‌കേറ്റ് ബോര്‍ഡിങ്ങില്‍ അനിവാര്യമാണ്. ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് നിറയുന്നത് സെറ്റ്…

സാഹസികത ഇഷ്ടപ്പെടുന്നവരുടെ പ്രധാന ഐറ്റമാണ് സ്‌കേറ്റ് ബോര്‍ഡ്. സ്‌കേറ്റ് ബോര്‍ഡ് ഉപയോഗിക്കണമെങ്കില്‍ ദീര്‍ഘനാളത്തെ പരിശീലനം വേണം. അനുയോജ്യമായ വസ്ത്ര ധാരണവും ബോഡി ബാലന്‍സും സ്‌കേറ്റ് ബോര്‍ഡിങ്ങില്‍ അനിവാര്യമാണ്.

ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് നിറയുന്നത് സെറ്റ് സാരിയുടുത്തുകൊണ്ട് സ്‌കേറ്റ് ബോര്‍ഡിങ് നടത്തുന്ന ഒരു യുവതിയുടെ വീഡിയോയാണ്. ലാറിസ ഡിസ എന്ന യുവതിയാണ് സോഷ്യല്‍ മീഡിയയിലെ താരം.

കേരളീയ വസ്ത്രമായ സെറ്റ് സാരിയുടത്ത് മുല്ലപ്പൂവും ചൂടിയാണ് ലാറിസയുടെ സ്‌കേറ്റ് ബോര്‍ഡ് യാത്ര സ്‌കേറ്റ്‌ബോര്‍ഡിങ്ങില്‍ അനായാസേന നീങ്ങുകയാണ് ലാറിസ.

‘ഇങ്ങനെ ചെയ്തപ്പോള്‍ എനിക്ക് നിരവധി കാഴ്ചക്കാരെ കിട്ടി. ചിലര്‍ എനിക്കൊപ്പം നിന്ന് സെല്‍ഫി എടുത്തു. ഒരു കാര്യം കൂടി നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സ്‌കേറ്റ്‌ബോര്‍ഡില്‍ ദീര്‍ഘദൂരം സാരിയില്‍ യാത്ര ചെയ്യുക എന്നത് അത്ര എളുപ്പമല്ല.’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.

വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി പേര്‍ കമന്റുകളുമായി എത്തി. ലാറിസയുടെ അസാമാന്യ കഴിവിനെ പുകഴ്ത്തുന്ന രീതിയിലുള്ളതാണ് പലരുടെയും കമന്റുകള്‍.