ജോസേട്ടായിയുടെ ഇടിപ്പൂരം ഒരുക്കിയതിങ്ങനെ!! ടര്‍ബോ മേക്കിംഗ് വീഡിയോ പുറത്ത്

മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം ടര്‍ബോ തിയ്യേറ്ററുകളില്‍ കത്തിപ്പടരുകയാണ്. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിച്ചപ്പോള്‍ ആരാധകരുടെ പ്രതീക്ഷയും വെറുതെയായില്ല. ഒരു പക്കാ ക്ംപ്ലീറ്റ് ആക്ഷന്‍ എന്റര്‍ടെയ്‌നറാണ് ടര്‍ബോ. ചിത്രത്തിലെ കൈയ്യടി നേടുന്ന പ്രധാന രംഗങ്ങള്‍ കിടിലന്‍ ആക്ഷന്‍ തന്നെയാണ്. വിയറ്റ്‌നാം ഫൈറ്റേഴ്‌സാണ് ചിത്രത്തില്‍ കൈയ്യടി നേടുന്ന ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്.

ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയും വൈറലായിരിക്കുകയാണ്. ഒരു മിനിറ്റില്‍ താഴെയുള്ള വീഡിയോയില്‍ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണമാണുള്ളത്. 23നാണ് ചിത്രം കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിദേശത്തും തിയ്യേറ്ററിലെത്തിയത്.

മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയത്
മിഥുന്‍ മാനുവല്‍ തോമസാണ്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടര്‍ബോ’. ജീപ്പ് ഡ്രൈവറായ ജോസ് എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തുന്നത്.കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും ശ്രദ്ധേയമായ കഥാപാത്ര ങ്ങളായെത്തിയിട്ടുണ്ട്.