പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ ‘ടർബോ’ ജോസ് എത്തുന്നു! ചിത്രത്തിന്റെ റിലീസ് തീയതി എത്തി 

മമ്മൂട്ടി ചിത്രങ്ങൾ എല്ലാം തന്നെ ഇപ്പോൾ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നവയാണ് ഇപ്പോൾ അതെ ത്രില്ലടിപ്പിക്കാൻ മമ്മൂട്ടി ചിത്രമായ ടർബോ എത്തുന്നു, പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു മമ്മൂട്ടി- വൈശാഖ് ചിത്രമാണ് ടർബോ, കഴിഞ്ഞ ദിവസം  ‘ടർബോ’യുടെ…

മമ്മൂട്ടി ചിത്രങ്ങൾ എല്ലാം തന്നെ ഇപ്പോൾ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നവയാണ് ഇപ്പോൾ അതെ ത്രില്ലടിപ്പിക്കാൻ മമ്മൂട്ടി ചിത്രമായ ടർബോ എത്തുന്നു, പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു മമ്മൂട്ടി- വൈശാഖ് ചിത്രമാണ് ടർബോ, കഴിഞ്ഞ ദിവസം  ‘ടർബോ’യുടെ വൻ അപ്ഡേറ്റ് പുറത്ത് വിട്ടിരുന്നു ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ചിത്രം ജൂൺ 13ന് ആണ്  തിയറ്ററിൽ റീലിസ് ചെയ്യുന്നത് . വിഷുദിനത്തിൽ വെകുന്നേരം ഏഴുമണിക്ക്  വമ്പൻ  അപ്ഡേറ്റ് വരുമെന്നു  അണിയറപ്രവർത്തകർ അറിയിച്ചിരുന്നു , ആ നിമിഷം മുതൽ ഏറെ ആവേശത്തിൽ ആയിരുന്നു ആരാധകർ.

ആ ആവേശം ആളിക്കത്തുന്ന രീതിയിൽ ആയിരുന്നു ചിത്രത്തിന്റെ അപ്ഡേറ്റ് എത്തിയത്, ചിത്രത്തിൽ മമ്മൂട്ടി ടർബോ ജോസ് ആയാണ് എത്തുന്നത്, കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും ടര്‍ബോയില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അഞ്‍ജനജയപ്രകാശ് , നിരഞ്‍ജന അനൂപ്, കബിര്‍ ദുഹൻ സിംഗ് എന്നിവറം  പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ചിത്ര൦ മിഥുന്‍മാനുവല്‍ തോമസ്ആണ്  തിരക്കഥ ഒരുക്കിയിരിക്കുന്നത്, ഒരു ആക്ഷൻ കോമഡി ചിത്രമാണ് ടർബോ. ടർബോയിൽ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് വിയറ്റ്നാം ഫൈറ്റേർസാണ് അതുകൊണ്ടു തന്നെ പ്രതീക്ഷയ്ക്ക് അപ്പുറമാകും ടർബോയിലെ ഫൈറ്റ് സ്വീക്വൻസുകൾ . മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ സിനിമയും ഒപ്പം മമ്മൂട്ടിക്കമ്പനിയുടെ  ആദ്യത്തെ ആക്ഷന്‍ പടവും കൂടിയാണ് ടര്‍ബോ.