തങ്ങളുടെ രണ്ടു കുഞ്ഞുങ്ങളും നല്ല പ്ലാനിങ്ങോടും, പ്രാർത്ഥനയോടും ലഭിച്ചത്, സത്യസന്ധമായ മറുപടിയേ പറയൂ, പേർളി മാണി

നിരവധി ആരാധകരുള്ള ഒരു താരമാണ് പേർളി മാണി, ഈ അടുത്തിടക്കാണ് പേർളി താൻ രണ്ടാമത് ഗര്ഭണി ആണെന്നുള്ള വാർത്ത ആരാധകരുമായി പങ്കുവെച്ചത്. ഇപ്പോൾ താരത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആരധകരുമായുള്ള സംവാദമാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, താൻ ഇപ്പോൾ എന്തുകാര്യവും സത്യസന്ധമായി മാത്രമേ തുറന്നു പറയൂ എന്നും അതുകൊണ്ടു ആർക്കു വേണമെങ്കിലും തന്നോട് ചോദ്യം ചോദിക്കാമെന്നും താരം പറയുന്നു.

രണ്ടാമത്തെ കുഞ്ഞു പ്ലാനിഡ് ആണോ എന്ന ആരാധകരുടെ ചോദ്യത്തിനാണ് പേർളി ഇങ്ങനെ പറയുന്നത്, തന്റെ രണ്ടു കുഞ്ഞങ്ങളും നല്ല പ്ലാനോടും, പ്രാർത്ഥനയോടും ലഭിച്ചതാണ്. പിന്നീട് താൻ ഇരട്ട കുഞങ്ങളുടെ അമ്മ ആണോ എന്നായിരുന്നു ചോദ്യം, പേർളി അതിനെ മറുപടി പറഞ്ഞത് തനിക്കറിയാം തന്റെ വയർ വലുതാണെന്ന് എന്നാൽ വയർ വലുതായതുകൊണ്ടു ഇരട്ട കുട്ടികൾ ആണോ എന്നാണോ കരുതുന്നത്.

പൊതുവെ എല്ലാ സ്ത്രീകൾക്കും രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിക്കുമ്പോൾ വയർ വലുതാകും, ഇപ്പോൾ തനിക്ക് കൂടുതലും എരിവുകൾ കഴിക്കാൻ ആണിഷ്ടം. ഇപ്പോൾ തങ്ങൾ തങ്ങളുടെ രണ്ടാമത്തെ കണ്മണിക്കുള്ള വരവിനു വേണ്ടി കാത്തിരിക്കുകയാണെന്നാണ് പേർളി പറയുന്നത്.

 

Suji