തമിഴന്മാർ പോലും വാനോളം പുകഴ്ത്തിയ മലയാളി താരം ; ട്വിറ്ററിൽ തരംഗമായി ഫഹദ് ഫാസിൽ

ഓരോ സമയങ്ങളിലായി പല തരാം ട്രെൻഡുകളും സമൂഹമാധ്യമങ്ങളിലും ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിങ് ആയിരിക്കുന്നത് മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിലാണ്.

മാരി സെൽവരാജ് സംവിധാനം ചെയ്ത മാമന്നൻ സിനിമ ഒടിടിയിൽ റിലീസ് ചെയ്തതിനു പിന്നാലെയാണ് ഫഹദിന്റെ പേര് ട്വിറ്ററിൽ ട്രെൻഡിങ്ങായി മാറിയിരിക്കുന്നത്. ഫഹദ് ഫാസിൽ, വടിവേലു, ഉദയനിധി സ്റ്റാലിൻ, കീർത്തി സുരേഷ് എന്നിവരാണ് ചിത്രത്തിൽ മുഖ്യവേഷത്തിലെത്തിയത്.

മാമന്നനിൽ ഒപ്പം അഭിനയിച്ച മറ്റുതാരങ്ങളേക്കാൾ മുകളിൽ നിൽക്കുന്ന പ്രകടനമാണ് ഫഹദ് ഫാസിൽ നടത്തിയത് എന്നാണ് തമിഴ് പ്രേക്ഷകരുടെ ഉൾപ്പടെ അഭിപ്രായം. രത്നവേലു എന്ന കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തിൽ അവതരിപ്പിച്ചത്.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.