ചൊറിയാൻ വന്നവന് ചുട്ട മറുപടിയുമായി ഉമാ നായർ

മിനിസ്‌ക്രീനിൽ കൂടി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഉമാ നായർ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. എന്നാൽ കുറച്ച് നാളുകൾക്ക് മുൻപ് ഇത്തരത്തിൽ ഉമാ നായർ…

മിനിസ്‌ക്രീനിൽ കൂടി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഉമാ നായർ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. എന്നാൽ കുറച്ച് നാളുകൾക്ക് മുൻപ് ഇത്തരത്തിൽ ഉമാ നായർ പങ്കുവെച്ച ഒരു പോസ്റ്റും അതിന് വന്ന ഒരു കമെന്റുമാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വാനമ്പാടി എന്ന പരമ്പരയിൽ കൂടിയാണ് ഉമ പ്രേഷകരുടെ ശ്രദ്ധ നേടിയത്. ഈ പരമ്പരയിൽ സായ് കിരൺ ആണ് നായകനായി എത്തിയത്. സായ് കിരണിനൊപ്പമുള്ള ഒരു സെൽഫിയാണ് ഉമാ നായർ പങ്കുവെച്ചിരുന്നത്. എന്നാൽ ഈ ചിത്രത്തിന് വളരെ മോശം രീതിയിൽ ആണ് ഒരാൾ കമെന്റ് ചെയ്തിരിക്കുന്നത്.

തങ്ങളുടെ കയ്യിലെ ടാറ്റൂ കാണിച്ച് കൊണ്ട് സായ് കിരണും ഉമാ നായരും പോസ് ചെയ്യുന്ന ചിത്രമാണ് ഉമാ നായർ പങ്കുവെച്ചിരിക്കുന്നത്. ടാറ്റൂ അടിക്കാൻ പേടിയുള്ള തനിക്ക് ധൈര്യം തന്നത് സായിയാണെന്ന അടിക്കുറുപ്പോടെയാണ് ഉമാ നായർ ചിത്രം പോസ്റ്റ് ചെയ്തത്. എന്നാൽ പോസ്റ്റ്‌ ചെയ്ത ചിത്രത്തിന് താഴെ ഒരാൾ മോശം കമെന്റുമായി എത്തുകയായിരുന്നു. ചേട്ടാ തുടയിൽ ഒരു ടാറ്റൂ ഇട്ടിട്ട് വേഗം വാ എന്നിട് ആ ചേച്ചിയുടെ അടുത്ത് ചെന്ന് ഇതുപോലെ നിൽക്ക് എന്നാണ് ഒരാൾ കമെന്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഈ കമെന്റ് ഇട്ടവന് കൃത്യമായ മറുപടി നൽകാനും ഉമാ നായർ മറന്നില്ല.

ഉമാ നായർ ഈ കമെന്റിന് നൽകിയ മറുപടി, മോന് കണ്ടിട്ട് അങ്ങ് സുഖിക്കുന്നില്ല അല്ലെ, പോട്ടെ സാരമില്ല,ഈഅസുഖത്തിന് ഇപ്പോ കേരളത്തിൽ നല്ല ചികിത്സ ഉണ്ടെന്ന് ആണ്. നിരവധി പേരാണ് ഉമയെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നത്. വളരെ പെട്ടന്ന് ആണ് ഈ ചിത്രവും അതിനു വന്ന കമെന്റും അതിനു ഉമാ നായർ നൽകിയ മറുപടിയുമെല്ലാം ആരാധകരുടെ ശ്രദ്ധ നേടിയത്. നിരവധി കമെന്റുകൾ ആണ് ഈ കമെന്റിന് താഴെ വന്നത്. എന്നാൽ അതിനെ എല്ലാം കൃത്യമായി മാനേജ് ചെയ്യാനും ഉമാ നായർക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്നും ടെലിവിഷൻ രംഗത്ത് സജീവമായി നിൽക്കുകയാണ് ഉമാ നായർ. നിരവധി ആരാധകരെയും താരം ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.