വിളിച്ചപ്പോള്‍ മീറ്റിങ്ങില്‍, തിരക്ക് കഴിഞ്ഞപ്പോള്‍ തിരിച്ചുവിളിച്ച് വിഡി സതീശന്‍, പ്രവര്‍ത്തകരെയെല്ലാം ചേര്‍ത്തുപിടിയ്ക്കുന്ന നേതാവ്

Follow Us :

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രവര്‍ത്തകരോട് പെരുമാറുന്ന ശൈലി എല്ലാ നേതാക്കള്‍ക്കും മാതൃകയാണെന്ന്. ഓരോ പ്രവര്‍ത്തകനെയും ചേര്‍ത്ത് പിടിക്കുന്ന നേതാവാണ് വിഡി സതീശനെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഉമ്മര്‍ ചെരിപ്പൂരി. നേതാവിനെ കുറിച്ച് ഉമ്മര്‍ പങ്കുവച്ച ഹൃദ്യമായ അനുഭവം ശ്രദ്ധേയമായിരിക്കുകയാണ്.

ഞാന്‍ ഇന്ന് 12 മണിക്ക് പ്രതിപക്ഷ നേതാവിനെ വിളിച്ചു.
സര്‍, ഒരു മീറ്റിംഗില്‍ ആണെന്ന് മറുപടി ലഭിച്ചു. ഞാന്‍ ജുമുഅ നിസ്ക്കാരം കഴിഞ്ഞ് തിരിച്ചു വന്നപ്പോള്‍ 1.20 ന് പ്രതിപക്ഷ നേതാവിന്റെ മിസ്ക്കോള്‍ ഫോണില്‍ കിടക്കുന്നുണ്ട്.
ഒരു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എന്നെ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് മറക്കാതെ തിരിച്ചു വിളിച്ചിരിക്കുന്നു.
ഒരു സാധാരണ CPM പ്രവര്‍ത്തകന്‍ മുഖ്യമന്ത്രിയെ / പാര്‍ട്ടി സെക്രട്ടറിയെ സ്വന്തം ആവശ്യത്തിന് വിളിച്ചാല്‍ തിരിച്ചു വിളിക്കുമോ…..?
കേരളത്തിലെ എത്ര പൊതു പ്രവര്‍ത്തകര്‍ക്ക് ഈ ഗുണം അവകാശ പെടാന്‍ കഴിയും.
കേരളത്തിലെ പൊതു പ്രവര്‍ത്തകരില്‍ പലരെ കുറിച്ചും സ്വന്തം അണികള്‍ തന്നെ പറയുന്ന പരാതി വിളിച്ചാല്‍ ഫോണ്‍ എടുക്കുകയോ തിരിച്ച് വിളിക്കുകയോ ചെയ്യില്ല എന്നാണ് .
ഇത് ഒരു പോസ്റ്റ് ആക്കണം എന്ന് തീരുമാനിച്ചതും അത് കൊണ്ടാണ്.
കേരളത്തിന്റെ ജനപക്ഷ നേതാവിന് ഇന്ന് ജന്മദിനമാണ്.
പ്രിയ നേതാവിന് ജന്മദിന സന്തോഷങ്ങള്‍. എന്നാണ് ഉമ്മര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. കോളിന്റെ സ്‌ക്രീന്‍ഷോട്ടും കുറിപ്പില്‍ കമന്റായി പങ്കുവച്ചിട്ടുണ്ട്