‘ആറ്റുവഞ്ചി പൂത്ത രാവില്‍..’ ഉണ്ണി മേനോന്റെ ഗാനം ഏറ്റെടുത്ത് ആരാധകര്‍

‘ആറ്റുവഞ്ചി പൂക്കള്‍’ എന്ന ആല്‍ബത്തില്‍ ഗായകന്‍ ഉണ്ണി മേനോന്‍ ആലപിച്ച ഗാനം ഏറ്റെടുത്ത് ആരാധകര്‍. ‘ആറ്റുവഞ്ചി പൂത്ത രാവില്‍..’ എന്ന് തുടങ്ങുന്ന മനോഹരമായ മെലഡിയാണ് ശ്രദ്ധേയമാകുന്നത്. സിനിമ-ആല്‍ബം മേഖലകളില്‍ ദീര്‍ഘ നാളായി പ്രവര്‍ത്തിക്കുന്ന പ്രശാന്ത് മോഹനാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ബിന്ദു പി. മേനോനെഴുതിയ വരികളും ഗാനത്തിന് മാറ്റു കൂട്ടുന്നു.

ബ്ലിസ് റൂട്ട്സിന്റെ ബാനറില്‍ രൂപേഷ് ജോര്‍ജ് ആണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. ഉണ്ണി മേനോന്‍ ആലപിച്ച ഗാനത്തിന് ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത് ശ്യാം മംഗലത്താണ്. അമലും സുമേഷും ചേര്‍ന്നാണ് ഛായാഗ്രഹണം. ടോണി സിജിമോനും ജാന്‍വി ബൈജുവുമാണ് ഗാനത്തിനൊപ്പം ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. മിക്സിങ് സുരേഷ് കൃഷ്ണയും പ്രോഗ്രാമിങ് ശ്രീരാഗ് സുരേഷും നിര്‍വ്വഹിച്ചിരിക്കുന്നു. റോസ്‌മേരി ലില്ലുവാണ് ഡിസൈനുകള്‍. നിരവധി പേരാണ് ഗാനം ഷെയര്‍ ചെയ്തിരിക്കുന്നത്.