ഉണ്ണി മുകുന്ദന് നായകനായെത്തുന്ന പുതിയ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. ഗൈനക്കോളജിസ്റ്റായാണ് ഉണ്ണി ചിത്രത്തിലെത്തുന്നത്. വിനയ് ഗോവിന്ദാണ് ഉണ്ണിയെ നായകനാത്തി ചിത്രം സംവിധാനം ചെയ്യുന്നത്. പുതിയ ചിത്രങ്ങളുടെ വിശേഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് താരം പുതിയ ചിത്രങ്ങളുടെ വിശേഷം പങ്കിട്ടത്.
‘എന്റെ പുതിയ ചിത്രമായ ഗെറ്റ് സെറ്റ് ബേബിയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പിന്നാലെ ഞാന്‍ അറിയിക്കുന്നതായിരിക്കും. ജയ് ഗണേഷ് എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയായി. ഏപ്രില്‍ 11ന് ചിത്രം തീയേറ്ററുകളില്‍ എത്തും. സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള കൂടുതല്‍ വീഡിയോകളും ഞാന്‍ വരും ദിവസങ്ങളില്‍ പങ്കുവെയ്ക്കുന്നതായിരിക്കും’ എന്നാണ് വീഡിയോയില്‍ ഉണ്ണി മുകുന്ദന് പറയുന്നത്.
കിളിപോയി, കോഹിനൂര്‍ എന്നീ ചിത്രങ്ങളുടെ സംവിധായകന് വിനയ് ഗോവിന്ദ്. ഗൈനക്കോളജിസ്റ്റിന്റെ വേഷമാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്. സാമൂഹിക പ്രസക്തിയുള്ള കഥ ഹാസ്യം ചേര്‍ത്താണ് എത്തുന്നത്. നിഖില വിമലാണ് ചിത്രത്തില്‍ നായികയാവുന്നത്.
ത്രീ കിംഗ്സ്, റോമന്‍സ്, ഗുലുമാല് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് വൈ വി രാജീവും അനൂപ് രവീന്ദ്രനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്കന്ദ സിനിമാസാണ് ചിത്രത്തിന്റെ വിതരണം. കിംഗ്സ്മെന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനില്‍ ജലീന്, പ്രക്ഷാലി ജെയിന്, സജീവ് സോമന്, സാം ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.