ഭാഗ്യയ്ക്ക് വിവാഹാശംസകളുമായി ദിലീപും മീനാക്ഷിയും!! ചടങ്ങിലൊന്നും എത്താതെ കാവ്യയും മഹാലക്ഷ്മിയും

നടന്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചടങ്ങിനെത്തിയ താരങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. നടന്‍ ദിലീപും മകള്‍ മീനാക്ഷിയുടെയും ചിത്രങ്ങളാണ് വൈറലാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും താരലോകവുമെല്ലാം പങ്കെടുത്ത വിവാഹമായിരുന്നു…

നടന്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചടങ്ങിനെത്തിയ താരങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. നടന്‍ ദിലീപും മകള്‍ മീനാക്ഷിയുടെയും ചിത്രങ്ങളാണ് വൈറലാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും താരലോകവുമെല്ലാം പങ്കെടുത്ത വിവാഹമായിരുന്നു താരപുത്രിയുടേത്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന താലിക്കെട്ടില്‍ ദിലീപ് പങ്കെടുത്തു. ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന റിസപ്ഷനിലാണ് ദിലീപും മീനാക്ഷി പങ്കെടുത്തത്. അതേസമയം, കാവ്യയുടെയും മീനാക്ഷിയുടെയും അസാന്നിധ്യവും ആരാധകര്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്. കാവ്യയും മഹാലക്ഷ്മിയും ഗുരുവായൂരില്‍ ഉണ്ടായിരുന്നെങ്കിലും വിവാഹത്തിനെത്തിനോ റിസപ്ഷനോ എത്തിയില്ല. ദിലീപും കുടുംബവും താരങ്ങള്‍ക്കായി ഒരുക്കിയ ഹോട്ടലില്‍ തന്നെയായിരുന്നു. വിവാഹത്തിനെത്തിയ ഖുശ്ബുവിനൊപ്പമുള്ള ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു.

കാവ്യ ചടങ്ങുകള്‍ക്ക് എത്താത്തതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. വിവാഹത്തിനു മുന്‍പ് സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി ദിലീപും കാവ്യയും ഭാഗ്യയെ കണ്ട് വിവാഹാശംസകള്‍ അറിയിച്ചിരുന്നു.

ഭാഗ്യയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന ചിത്രങ്ങളും മീനാക്ഷി പങ്കുവച്ചിട്ടുണ്ട്. ചുവപ്പും ഗോള്‍ഡന്‍ നിറവും കലര്‍ന്ന സ്ലീവ്‌ലെസ് ലെഹങ്കയിലാണ് മീനാക്ഷി എത്തിയത്. സില്‍വര്‍ നിറത്തിലുള്ള ഒരു വലിയ കമ്മല്‍ മാത്രമാണ് മീനാക്ഷി ആഭരണമായി ധരിച്ചത്.