ബംഗാള്‍ ഗവര്‍ണറുടെ എക്സലന്‍സ് പുരസ്‌കാരം: സമ്മാനത്തുക നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനത്തിന് നല്‍കി ഉണ്ണി മുകുന്ദന്‍

മലയാളത്തിന്റെ പ്രിയ നടനും നിര്‍മ്മാതാവുമാണ് ഉണ്ണി മുകുന്ദന്‍. മല്ലുസിങ് എന്ന ചിത്രത്തിലൂടെ മസിലളിയനായി മലയാളത്തില്‍ ശ്രദ്ധേയനായ താരത്തിന് ഏറെ ആരാധകരുണ്ട്. അടുത്തിടെയാണ് താരത്തിന് പശ്ചിമ ബംഗാള്‍ ഗവര്‍ണറുടെ എക്സലന്‍സ് പുരസ്‌കാരം ലഭിച്ചിരുന്നു. പുരസ്‌കാര തുക നിര്‍ധന വിദ്യാര്‍ഥികളുടെ പഠനത്തിനായി നല്‍കിയിരിക്കുകയാണ് താരം. 50,000 രൂപയും ഫലകവും അടങ്ങുന്നതായിരുന്നു പുരസ്‌കാരം.

പുരസ്‌കാരം സ്വീകരിച്ച് ഉണ്ണി മുകുന്ദന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. രാഷ്ട്രീയം മോശമാണെന്ന് കരുതുന്നില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും താന്‍ ഇഷ്ടപ്പെടുന്ന വ്യക്തികളുണ്ട്. മോഡിജിയോട് ബഹുമാനമുണ്ട്, അതുപോലെ മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായപ്പോഴും ബഹുമാനമുണ്ടായിരുന്നുവെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

സിനിമാ പാരമ്പര്യമൊന്നുമില്ലാതെ എത്തി സ്വന്തം പ്രയത്‌നത്തില്‍ സിനിമാ ലോകത്ത് തന്റേതായ ഇടംപിടിച്ച താരമാണ് ഉണ്ണി. മാളികപ്പുറമാണ് താരത്തിന്റെ കരിയറിലെ വലിയ ഹിറ്റായ ചിത്രം. പിന്നാലെ ഈവര്‍ഷമിറങ്ങിയ ജയ്ഗണേഷും ശ്രദ്ധേയമായിരുന്നു. മാര്‍ക്കോയാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം.