‘രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിൽ’; ശ്രീരാമ ജ്യോതി തെളിയിക്കണമെന്ന് ഉണ്ണി മുകുന്ദൻ

മലയാള സിനിമയിലെ യുവ നിരയിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുഖമാണ് ഉണ്ണിമുകുന്ദൻ എന്ന് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്.  ഇപ്പോഴിതാ അയോധ്യത്തിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനവുമായി ബന്ധപ്പെട്ട നടൻ  ഉണ്ണിമുകുന്ദൻ  ഇന്നലെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഒരു കുറിപ്പിട്ടു. അയോധ്യയിലെ ബാബ്‌റി മസ്ജിദ്  പൊളിച്ച സ്ഥലത്ത്  രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനം ജനുവരി 22നാണു നടക്കുന്നത്.  രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിവസം  എല്ലാവരും അവരുടെ വീടുകളിൽ ശ്രീരാമ ജ്യോതി തെളിയിക്കണമെന്ന് ആണ്  നടൻ ഈ  പോസ്റ്റിലൂടെ ആഹ്വാനം ചെയ്തത് . ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യമാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഇങ്ങനെയായിരുന്നു ഫേസ്ബുക്കിലൂടെ ഉണ്ണി മുകുന്ദന്റെ പ്രതികരണം.

ജനുവരി 22നാണ് രാമക്ഷേത്ര മഹാ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. ഈ ദിവസം രാജ്യം മുഴുവൻ എല്ലാവരും വീടുകളിൽ ദീപങ്ങൾ തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി യും ചില സെലിബ്രെറ്റികളും  ആവശ്യപ്പെട്ടിരുന്നു. താരത്തിന്റെ  കുറിപ്പ്  ഇങ്ങനെ.. ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യം,  രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ജയ്ശ്രീറാം’ഉണ്ണി മുകുന്ദൻ കുറിച്ചു. അതേസമയം ഉണ്ണി മുകുന്ദന്റെ കമന്റിന് താഴെ സമ്മിശ്ര പ്രതികരണമാണ്  ഇപ്പോൾ ലഭിക്കുന്നത്. ചിലര്‍ അനുകൂലമായി പ്രതികരിക്കുമ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശിച്ച് കൊണ്ടാണ് കമന്റിടുന്നത്. ഈ വര്‍ഷം രണ്ട് ദീപാവലിയുണ്ട് എന്നാണല്ലോ ഉണ്ണിയേട്ടന്‍ പറയുന്നത് എന്നാണ് ഒരാള്‍ ഇതിന് താഴെ പരിഹാസ രൂപേണ കമന്റിട്ടിരിക്കുന്നത്. ചിലർ ഭൂരിപക്ഷ മതവികാതെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു, മറ്റു ചില്ലറ തന്റെ കരിയർ ഗ്രാഫ് ഉയർത്താൻ നോക്കുന്നു എന്നാണ് മറ്റൊരാൾ കുറിച്ചിട്ടുള്ളത്.

ഇനി ഈ ഓലയെ വിമർശിക്കണം എന്നിട്ട്  സൈബർ ആക്രമണംന്ന് പറഞ്ഞു വാർത്തയുണ്ടാക്കാൻ, താൻ വിളക്കോ ,ചന്ദനത്തിരിയോ എന്തുവേണേലും കത്തിച്ചോ എന്ന് പറയുന്നവരും   ഉണ്ട്. അതെ സമായം ഇത്തരം പോസ്റ്റുകളെല്ലാം കുത്തിത്തിരുപ്പുണ്ടാക്കാനുള്ള ബിജെപി ഐടി സെല്ലിന്റെ തന്ത്രങ്ങൾ ആണെന്നാണ്‌ പറയപ്പെടുന്നത്. വെറുപ്പിന്റെ രാഷ്ട്രീയം പ്രസരിപ്പിക്കാനായി അവർ ഇത്തരത്തിൽ രാജ്യത്തെ സെലിബ്രിറ്റികളെ
ഇതിനു മുൻപ് പ്രാണപ്രതിഷ്ഠാ ദിനത്തിൽ ദീപം തെളിയിക്കണമെന്നും അയോദ്ധ്യയിലെ പ്രതിഷ്ഠാ ദിനത്തിൽ ശ്രീരാമ മന്ത്രം ജപിച്ച് വീടുകളിൽ വിളക്ക് തെളിക്കണമെന്നും ഗായിക ചിത്ര പറഞ്ഞിരുന്നു.  എന്നാൽ  ചിത്രയുടെ വീഡയോ വലിയ വിവാദമായിരുന്നു.  ചിത്രയെ വിമര്‍ശിച്ച ഗായകന്‍ സൂരജ് സന്തോഷിന് നേരെ സൈബര്‍ ആക്രമണവും ഉണ്ടായിരുന്നു. ബിജെപി അനുയായി കൂടിയായ ഉണ്ണി മുകുന്ദന്‍ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.