സ്നേഹിച്ചയാളെ പൂർണമനസോടെ മറ്റൊരാൾക്ക്‌ വിട്ടുകൊടുത്തശേഷം നെഞ്ചുപിടയുന്ന വേദനയോടെ പഴനിമലയുടെ മുകളിലേയ്ക്ക് നോക്കിനിൽക്കുന്ന ആ പാവംപെൺകുട്ടി.

സ്നേഹിച്ചയാളെ പൂർണമനസോടെ മറ്റൊരാൾക്ക്‌ വിട്ടുകൊടുത്തശേഷം നെഞ്ചുപിടയുന്ന വേദനയോടെ പഴനിമലയുടെ മുകളിലേയ്ക്ക് നോക്കിനിൽക്കുന്ന ആ പാവംപെൺകുട്ടി. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു മഴവിൽക്കാവടി ഈ ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയ കഥാപാത്രം ആനന്ദവല്ലി എന്ന ഉർവശിയുടെ…

സ്നേഹിച്ചയാളെ പൂർണമനസോടെ മറ്റൊരാൾക്ക്‌ വിട്ടുകൊടുത്തശേഷം നെഞ്ചുപിടയുന്ന വേദനയോടെ പഴനിമലയുടെ മുകളിലേയ്ക്ക് നോക്കിനിൽക്കുന്ന ആ പാവംപെൺകുട്ടി. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു മഴവിൽക്കാവടി ഈ ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയ കഥാപാത്രം ആനന്ദവല്ലി എന്ന ഉർവശിയുടെ കഥാപത്രമായിരുന്നു.

രഘുനാഥ് പലേരിയുടെ രചനയിൽ സത്യൻഅന്തിക്കാട് ഒരുക്കിയ ഒരു മനോഹര ചിത്രമാണ് മഴവിൽക്കാവടി.സ്നേഹമെന്നാൽ നേടുക മാത്രമല്ല നഷ്ടപ്പെടുത്തുക കൂടിയാണെന്ന് ഓർമ്മിപ്പിച്ച നെഞ്ചിൽ തറയ്ക്കുന്ന ക്ളൈമാക്സ് സമ്മാനിച്ച ഒരുചിത്രം.

ഒരു അഭിനേതാവിന് തന്റെ കഴിവ് വെളിപ്പെടുത്താൻ ചിത്രത്തിലുടനീളം രംഗങ്ങൾ വേണ്ടെന്നുള്ളതിന്റെ മികച്ച ഉദാഹരണങ്ങളിലൊന്നാണ് മഴവിൽക്കാവടിയിലെ ഉർവ്വശിയുടെ വേഷം.. സിതാര നായികയായ ചിത്രത്തിൽ ഉർവശി ഒരു സഹനടിയാണ് എത്തിയത്. രണ്ടാംപകുതിയിലെ എട്ടോ പത്തോ സീനുകളിൽ വരുന്ന ഒരു കഥാപാത്രം. എന്നാൽ ആ കഥാപാത്രത്തിന്റെ അതുല്യമായ ആവിഷ്കാരത്തിലൂടെ അവർ ആ വർഷത്തെ മികച്ചനടിക്കുള്ള സംസ്ഥാനപുരസ്‌കാരം നേടി എടുത്തിരുന്നു. മഹാപ്രതിഭകൾക്കെന്തിന് ഒരുപാട് രംഗങ്ങൾ…