എല്‍ ജഗദമ്മ ഏഴാം ക്ലാസ് ബി, സ്റ്റേറ്റ് ഫസ്റ്റ്!! ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി ഉള്‍വശി. അഭിനയത്തില്‍ മാത്രമല്ല പിന്നണിയിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. അടുത്തിടെയാണ് താരം ഒരു സന്തോഷവാര്‍ത്ത പങ്കുവച്ചത്. താരത്തിന്റെ ഭര്‍ത്താവും സിനിമയിലേക്ക് ചുവടുവയ്ക്കുന്നെന്നായിരുന്നു താരം അറിയിച്ചിരുന്നത്. ഉര്‍വശിയെ നായികയാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്ന് അറിയിച്ചിരുന്നു.

ഉര്‍വശിയുടെ ഭര്‍ത്താവും വ്യവസായിയുമായ ശിവപ്രസാദും ചലച്ചിത്ര ലോകത്തേക്ക് ചുവട് വയ്ക്കുകയാണ്. അതും സംവിധായകനായിട്ടാണ് ശിവപ്രസാദിന്റെ അരങ്ങേറ്റം. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തിയിരിക്കുകയാണ്.

എല്‍ ജഗദമ്മ ഏഴാം ക്ലാസ് ബി, സ്റ്റേറ്റ് ഫസ്റ്റ് എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കിട്ടിരിക്കുകയാണ് താരം. ഉര്‍വശി നായികയാവുന്ന ചിത്രത്തിന്റെ കഥ, തിരകഥ, സംഭാഷണം എന്നിവ നിര്‍വഹിക്കുന്നതും അദ്ദേഹം തന്നെയാണ്.

എവര്‍സ്റ്റാര്‍ ഇന്ത്യന്‍സിന്റെ ബാനറില്‍ ഉര്‍വശി, ഫോസില്‍ഹോള്‍ഡിംഗ്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഉര്‍വശിയോടൊപ്പം കലേഷ് രാമാനന്ദ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കോട്ടയം രമേഷ് എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്.